AI Generated Image
കൂടുതല്‍ മാരകമായ പ്രഹരേല്‍ക്കാന്‍ ഇറാന്‍ തയാറെടുത്തുകൊള്ളാന്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. മധ്യപൂര്‍വദേശത്തുള്ള അമേരിക്കന്‍ പൗരന്‍മാരോട് അടിയന്തരമായി മടങ്ങാന്‍ നിര്‍ദേശിച്ചു. അതേസമയം യുദ്ധം വലിച്ചുനീട്ടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കി. ഇറാനിലെ സമ്പൂര്‍ണ ഭരണമാറ്റം എന്ന ലക്ഷ്യം പാശ്ചാത്യസഖ്യം ഉപേക്ഷിച്ചു
യുദ്ധത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ആദ്യ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞത് ഇറാനിലെ സമ്പൂര്‍ണ ഭരണമാറ്റമായിരുന്നു. എന്നാല്‍ ആ ലക്ഷ്യത്തില്‍ മെല്ലെ അയവ് വരികയാണ്. വൈസ് പ്രസിഡന്‍റ് ജെ.ഡി വാന്‍സ് ഇപ്പോള്‍ പറയുന്നത് ആര് ഭരിക്കുന്നു എന്നതല്ല പ്രശ്നം ഇറാന് ആണവായുധം വികസിപ്പിക്കാനാവില്ല എന്ന് ഉറപ്പാക്കുകയാണ് എന്നതാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇപ്പോള്‍ പറയുന്നത് ഭരണമാറ്റത്തെക്കുറിച്ചല്ല ആണവായുധങ്ങളെക്കുറിച്ചാണ്.
അവസാനമില്ലാത്ത യുദ്ധമാവില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും നാലോ അഞ്ചോ ആഴ്ചയില്‍ യുദ്ധം അവസാനിപ്പിക്കും എന്ന് പ്രസിഡന്‍റ് ട്രംപും ആവര്‍ത്തിക്കുമ്പോള്‍ ഇറാനില്‍ പുതിയ ഭരണകൂടത്തെ വാഴിക്കുക ഈ പോരാട്ടത്തിന്‍റെ ലക്ഷ്യമല്ലെന്ന് വ്യക്തം.