Image: Iran revolutionary guard,AFP
47 വര്‍ഷമായി ‘അമേരിക്ക തുലയട്ടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ഇറാനെ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടോടെയാണ് യു.എസിന്‍റ സൈനിക നടപടികള്‍. എന്നാല്‍ സൈനികശക്തിയുടെ കാര്യത്തില്‍ അമേരിക്കയുടെ അടുത്തുപോലുമെത്താത്ത ഇറാന്‍. എന്നിട്ടും പാശ്ചാത്യ ശക്തികളെ വിറപ്പിക്കുന്നുണ്ടെങ്കില്‍ അത് സൈനികശക്തി കൊണ്ടല്ല, മറിച്ച് ചങ്കൂറ്റം ഒന്നുകൊണ്ടാണ്. Also Read: ദുബായിലെ യുഎസ് സൈനിക കേന്ദ്രവും ഓസ്ട്രേലിയന്‍ വ്യോമത്താവളവും ആക്രമിച്ച് ഇറാന്‍; ഇരട്ട പ്രഹരം
സൈനികശക്തിയില്‍ അമേരിക്കയുടെ പാതിപോലുമെത്തില്ല ഇറാന്‍. നിലവില്‍ യുദ്ധരംഗത്തുള്ള രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഇറാന്‍ രണ്ടാം സ്ഥാനത്തെങ്കിലും അതികായന്‍മാരായ അമേരിക്കയുമായി അജഗജാന്തര ദൂരമുണ്ട് . അധിനിവേശ ശകതികളെ വെല്ലുവിളിക്കുന്ന പശ്ചിമേഷ്യയിലെ ഏക ശക്തിയായി ഇറാന്‍ മാറിയത് ആത്മബലം കൊണ്ടുതന്നെയാണെന്നാണ് ഈ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്.
This US Navy handout photo released by US Central Command public affairs shows US sailors as they taxi aircraft to a staging point on the flight deck of Nimitz-class aircraft carrier USS Abraham Lincoln (CVN 72) in support of Operation Epic Fury, at an undisclosed location on February 28, 2026. Three members of the US military have been killed and five others wounded in the operation against Iran, the Pentagon said on March 1, announcing the first American deaths in the US-Israeli campaign that killed the Islamic republic's supreme leader. (Photo by US NAVY/US CENTRAL COMMAND / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / US NAVY and US CENTRAL COMMAND / HANDOUT" - HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
ഇപ്പോള്‍ യുദ്ധരംഗത്തുള്ള രാജ്യങ്ങളുടെ സൈനിക കരുത്തില്‍ അമേരിക്ക പ്രഥമ സ്ഥാനത്തും, ഇറാന്‍ രണ്ടാം സ്ഥാനത്തുമാണ്. ഇസ്രയേലും സൗദി അറേബ്യയും യുഎഇയും ഖത്തറും ബഹ്റൈനും കുവൈത്തും അടുത്തടുത്ത സ്ഥാനങ്ങളിലാണ്.
13,33,030 സൈനികരാണ് യുഎസിനുള്ളത്, റിസര്‍വ് ആയി 7,99,500 പേര്‍. അതേസമയം 6,10,000 സൈനികരാണ് ഇറാനുള്ളത്. റിസര്‍വ് ആയി 3,50,000 പേര്‍. 760 യുദ്ധവിമാനങ്ങളാണ് ഇറാനുള്ളത്, അമേരിക്കയ്ക്കാവട്ടെ 15,749 വിമാനങ്ങളുണ്ട്. ടാങ്കുകളുടെ എണ്ണത്തിലും ഇറാനേക്കാള്‍ ഇരട്ടിബലമാണ് അമേരിക്കയ്ക്കുള്ളത്. 2,675 യുദ്ധടാങ്കുകള്‍ ഇറാനും 4,666 ടാങ്കുകള്‍ അമേരിക്കയ്ക്കുമുണ്ട്.
This official White House photograph taken on March 1, 2026 and released on March 2, 2026 on the White House X account shows US Secretary of Defense Pete Hegseth (R) and Chairman of the Joint Chiefs of Staff General Dan Caine listening as US President Donald Trump (out of frame) oversees "Operation Epic Fury" activity against Iran from Mar-a-Lago in Palm Beach, Florida. US President Donald Trump warned that his attack on Iran could extend longer than a month, as the war spread on March 3 with Israel bombarding Lebanon and Tehran targeting US allies in the Gulf, including drones hitting the US embassy in Saudi Arabia. (Photo by Daniel Torok / The White House / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / THE WHITE HOUSE / DANIEL TOROK" - HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
66 അന്തര്‍വാഹിനികള്‍ അമേരിക്കയെ പ്രതിരോധിക്കുമ്പോള്‍ 19 എണ്ണമാണ് ഇറാനുള്ളത്. ഇസ്രയേല്‍ പടയുടെ കാര്യമെടുത്താലും അമേരിക്കയുടെ ബലത്തിലാണ് യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്ന് ബോധ്യമാകും.1,69,500 സൈനികരാണ് ഇസ്രയേല്‍ സൈന്യത്തിലുള്ളത്. റിസര്‍വ് സൈനികരുടെ എണ്ണത്തില്‍ ഇറാനേക്കാള്‍ മുന്‍പിലാണ് ഇസ്രയേല്‍. യുദ്ധക്കളത്തിലേക്കിറങ്ങാന്‍ തയാറായി 4,65,000 സൈനികരുണ്ട് .
465 യുദ്ധക്കപ്പലുകള്‍ അമേരിക്കയ്ക്കും, 101 എണ്ണം ഇറാനും, 67യുദ്ധക്കപ്പലുകള്‍ ഇസ്രയേലിനുമുണ്ട്. അമേരിക്കയ്ക്ക് മാത്രമാണ് വിമാനവാഹിനികളുള്ളത് എന്നതും എടുത്തുപറയേണ്ടതാണ്. 11 വിമാനവാഹിനകളാണ് അമേരിക്കയെ ശക്തരാക്കുന്നത്.