houthi-protest-yemen
  • ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം പുനരാരംഭിക്കുന്നതിന് മുന്‍പ് ഇറാനില്‍ നിന്നും രഹസ്യവിമാനം യെമനിലെത്തിയതായി റിപ്പോര്‍ട്ട്. ഐആര്‍ജിസി കമാന്‍ഡോകളും മിലിട്ടറി അഡ്വൈസര്‍മാരും മിസൈലും സ്വര്‍ണവും ഡ്രോണുകളുമാണ് യെമനിലെത്തിച്ചത്.

ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം പുനരാരംഭിക്കുന്നതിന് മുന്‍പ് ഇറാനില്‍ നിന്നും രഹസ്യവിമാനം യെമനിലെത്തിയതായി റിപ്പോര്‍ട്ട്. ഐആര്‍ജിസി കമാന്‍ഡോകളും മിലിട്ടറി അഡ്വൈസര്‍മാരും മിസൈലും സ്വര്‍ണവും ഡ്രോണുകളുമാണ് യെമനിലെത്തിച്ചത്. ജൂലൈ 13 നാണ് ടെഹ്റാനില്‍ നിന്നും വിമാനം യെമനിലെത്തിയത്. ഇതിനു പിന്നാലെയാണ് ചെങ്കടലില്‍ ഹൂതികള്‍ കപ്പലുകള്‍ ലക്ഷ്യമാക്കി ആക്രമണം തുടങ്ങിയത്. 

പശ്ചിമേഷ്യയില്‍ സമവാക്യങ്ങള്‍ മാറുമോ?; സൗദി–അമേരിക്ക ആണവകരാറിന് പിന്നിലെന്ത്?

ജൂലൈ 13 ന് ടെഹ്റാനില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത മഹന്‍ എയറിന്‍റെ വിമാനത്തില്‍ സീനിയര്‍ കമാന്‍ഡ‍ന്മാരടക്കം 10-21 ഐആര്‍ജിസി സൈനികരുണ്ടായിരുന്നു എന്നാണ് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലെ വിമാനത്താവളത്തില്‍ ഇറങ്ങാനാണ് വിമാനം ഷെഡ്യൂള്‍ ചെയ്തതെങ്കിലും യെമന്‍ സര്‍ക്കാര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഹൊദൈദിലേക്ക് വിമാനം വഴിതിരിച്ചു വിടുകയായിരുന്നു. ഹൂതികള്‍ക്ക് പിന്തുണ നല്‍കാനും പുതിയ മിസൈല്‍ സംവിധാനങ്ങളെ പറ്റി പരിശീലനം നല്‍കാനുമാണ് ഐആര്‍ജിസി കാമാന്‍ഡോകള്‍ എത്തിയതെന്ന് ഇറാന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. 

വിമാനം എത്തിയതിന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഹൂതികള്‍ ആക്രമണത്തിന് തയ്യാറായി. ഇറാന്‍റെ  അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തുകയാണെങ്കിൽ ചെങ്കടലിലൂടെയുള്ള എണ്ണപ്പാത ഉപരോധിക്കാൻ ഇറാൻ ഹൂതികൾക്ക് നിർദ്ദേശം നൽകി. പിന്നാലെ ചെങ്കടലില്‍ സൗദി കപ്പലുകള്‍ക്ക് ഹൂതികള്‍ ഉപരോധം ഏര്‍പ്പെടുത്തി. ചെങ്കടലില്‍ രണ്ട് സൗദി ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വവും ഹൂതികള്‍ ഏറ്റെടുത്തു. ഇറാന്‍ സൈനിക ഉദ്യോഗസ്ഥനരും സൈനിക ഉപകരണങ്ങളും ഏത്തിയ വിവരം യെമന്‍ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽ-ഇര്യാനി സ്ഥിരീകരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A secret Mahan Air flight from Tehran carried IRGC commandos, military advisors, missiles, gold, and drones to Yemen on July 13 before Houthi rebels resumed attacks in the Red Sea. Diverted to Hodeidah due to government attacks when trying to land in Sana'a, the flight carried between 10 to 21 senior personnel to train Houthi fighters on new missile systems.