യു.എസ് ഇറാന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ സ്പാനിഷ് താരം യമാലിന്‍റെ ചിത്രം പതിപ്പിച്ച ഡ്രോണുമായി ഇറാന്‍. പലസ്തീന്‍ പതാകയുമായി യമാല്‍ നില്‍ക്കുന്ന ചിത്രം പതിച്ച ഡ്രോണുകളാണ് പുതിയ സംഘര്‍ഷത്തിനിടെ ഇറാന്‍ പ്രയോഗിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇസ്‍ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പുറത്തുവിട്ടു. മേയില്‍ ബാഴ്സലോണയുടെ കിരീടാഘോഷത്തിനിടെയുള്ള യമാലിന്‍റെ ചിത്രമാണ് ഡ്രോണില്‍ പതിപ്പിച്ചത്.
ലോകകപ്പ് സമ്മാനത്തുകയിലും കയ്യിട്ടുവാരാന്‍ ട്രംപ്; സ്പെയിന്‍ നികുതി നല്‍കണം! എംബപെയ്ക്കും പണികിട്ടി
പലസ്തീനെയും ഇറാനെയും പിന്തുണയ്ക്കുന്നവരാണ് ലോകചാംപ്യന്മാര്‍ എന്ന സന്ദേശവും ഡ്രോണിലുണ്ട്. ഓപ്പറേഷന്‍ വിക്ടറി 2വിന്റെ ഭാഗമായി നടത്തുന്ന ആക്രമണങ്ങളില്‍ കുവൈത്ത്, ബഹൈറന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കാണ് ഇറാന്‍റെ ആക്രമണങ്ങള്‍ കൂടുതലും.
2026 മേയില്‍ ബാഴ്സലോണയുടെ ലാലിഗ കിരീട നേട്ടത്തിന് ശേഷം നടന്ന ആഘോഷത്തിലാണ് യമാല്‍ പലസ്തീന‍്‍ കൊടി ഉയര്‍ത്തിയത്. അന്ന് ചിത്രം വൈറലായിരുന്നു. പലസ്തീന് പിന്തുണ നല്‍കുന്ന യമാലിനെ പലരും അഭിനന്ദിച്ചെങ്കിലും ഫുട്ബോള്‍ താരങ്ങള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന വിമര്‍ശനവും ഉണ്ടായിരുന്നു. ഇസ്രയേലിന്‍റെ ഭാഗത്ത് നിന്നും യമാലിന് വിമര്‍ശനം നേരിടേണ്ടി വന്നു.
യമാലിനെ ചേര്‍ത്തു നിര്‍ത്തുന്ന പ്രതികരണമാണ് സപ്നിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നടത്തിയത്. ദേശീയ പതാക വീശുന്നത് 'വിദ്വേഷം ജനിപ്പിക്കൽ' ആണെന്ന് കരുതിയവർ ഒന്നുകിൽ ബോധം നഷ്ടപ്പെട്ടവരോ അല്ലെങ്കിൽ സ്വന്തം അപമാനത്താൽ അന്ധരായവരോ ആണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
അതേസമയം ലോകകപ്പ് വിജയത്തിന് പിന്നാലെ യമാലിന്‍റെ മറ്റൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലോകകപ്പ് ട്രോഫി പലസ്തീന്‍ പതാകയില്‍ പൊതിഞ്ഞ് പോസ് ചെയ്യുന്നതാണ് ചിത്രം. എന്നാലിത് എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വാര്‍ത്ത ഏജന്‍സിയായ എഎഫ്സി വ്യക്തമാക്കി.