ലോകകപ്പ് വിജയികളായ വകയില്‍ ലഭിക്കുന്ന സമ്മാനത്തുകയില്‍ പണികിട്ടിയിരിക്കുകയാണ് സ്പെയിന്‍. സമ്മാനത്തുകയായ 50 മില്യണ്‍ യു.എസ് ഡോളറിന് മുകളില്‍ ഫെഡറല്‍ ടാക്സ് ചുമത്താനാണ് യു.എസ് തീരുമാനം. സമ്മാനത്തുകയില്‍ നിന്നും 30 ശതമാനം നികുതിയാണ് സ്പെയിന്‍ നല്‍കേണ്ട വരിക. യു.എസില്‍ നിന്നും അത്‍ലറ്റുകള്‍ നേടുന്ന പണത്തിന് ഇന്‍റേണല്‍ റവന്യു സര്‍വീസിന് നികുതി നല്‍കേണ്ടതുണ്ട്. ടീമുകള്‍ മാത്രമല്ല താരങ്ങള്‍ക്ക് ലഭിച്ച വരുമാനത്തിനും യു.എസില്‍ നികുതി നല്‍കണം.
ലോകകപ്പ് ജയിച്ച സ്പെയിന്‍ താരങ്ങള്‍ക്ക് വെറൈറ്റി സമ്മാനം; നാട്ടില്‍ കിട്ടിയത് കിലോ കണക്കിന് തക്കാളി
ഏത് കായിക വിനോദമായാലും രാജ്യത്ത് നിന്ന് സമ്പാദിച്ച തുകയ്ക്ക് യു.എസില്‍ നികുതി നല്‍കണമെന്നാണ് ചട്ടം. ലോകകപ്പിന്‍റെ സഹ ആതിഥേയരായിരുന്നു യു.എസ്. അതിനാല്‍ ലോകകപ്പില്‍ യു.എസില്‍ കളിച്ച രാജ്യങ്ങളെല്ലാം നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്. ടീമുകളെ കൂടാതെ താരങ്ങളും പരിശീലകരും ടീം സ്റ്റാഫും റഫറിയും യു.എസില്‍ നിന്നുണ്ടാക്കിയ വരുമാനത്തിന് ഇന്‍റേണല്‍ റവന്യു സര്‍വീസിന് നികുതി നല്‍കണം.
സ്പെയിന്‍റെ കാര്യത്തില്‍ യുഎസുമായി ഡബിൾ ടാക്സേഷൻ കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഇതിലൂടെ ഒരേ വരുമാനത്തിന് രണ്ട് രാജ്യങ്ങളിലും ഉയർന്ന നികുതി ഒടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നു. ഈ കരാര്‍ പ്രകാരം സ്പെയിന് മുകളില്‍ ഈടാക്കുന്ന നികുതി കുറഞ്ഞേക്കാം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ലോകകപ്പ് യോഗ്യത നേടിയ രാജ്യങ്ങളില്‍ ഭൂരിഭാഗത്തിനും യു.എസുമായി ഡബിൾ ടാക്സേഷൻ കരാറില്ല. 48 ടീമില്‍ 18 രാജ്യങ്ങള്‍ മാത്രമാണ് കരാറിലെത്തിയത്. ഇതിനാല്‍ ലോകകപ്പ് കളിച്ച രാജ്യങ്ങള്‍ ലഭിക്കുന്ന സമ്മാനത്തുകയുടെ വലിയൊരു ഭാഗം യു.എസില്‍ നികുതിയായി നല്‍കേണ്ടി വരും.
സ്പെയിന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് ഇളവ് ലഭിക്കും. ഓസ്ട്രേലിയ, ഈജിപ്ത്, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ലോകകപ്പ് കളിച്ചവരില്‍ യു.എസുമായി കരാറുള്ള മറ്റു രാജ്യങ്ങള്‍. എന്നാല്‍ ബ്രസീല്‍, അര്‍ജന്‍റീന, ജപ്പാന്‍, ദക്ഷിണകൊറിയ, സെനഗല്‍, നൈജീരിയ, ഹെയ്തി, കുറസോവ, കേപ് വെര്‍ദെ എന്നിവ ഉയര്‍ന്ന നികുതി നല്‍കേണ്ടി വരും. താരങ്ങള്‍ക്ക് ഇതില്‍ ഇളവില്ല. രാജ്യങ്ങളുമായി കരാറുണ്ടെങ്കിലും താരങ്ങള്‍ക്ക് വ്യക്തിഗത നേട്ടങ്ങള്‍ക്കും വലിയ തുക നികുതിയായി നല്‍കേണ്ടി വരും. ഫുട്ബോള്‍ ഫെഡറേഷനും പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും മാത്രമാണ് ഇളവ്.
അര്‍ജന്‍റീന താരങ്ങളെ വിലക്കണോ ? ഒടുവില്‍ മൗനംവെടിഞ്ഞ് സ്പാനിഷ് താരം ഗാവി
യു.എസിലെ ഓരോ സ്റ്റേറ്റ്സിലും വ്യത്യസ്ത നികുതിയാണ്. കാലിഫോര്‍ണിയ വരുമാനത്തിന് 13.30 ശതമാനം നികുതി ചുമത്തുന്നുണ്ട്. ന്യൂ ജഴ്സിയില്‍ 10.75 ശതമാനമാണ് നികുതി. ഏഴു ലോകകപ്പ് മല്‍സരങ്ങള്‍ നടന്ന മിയാമി ഉള്‍പ്പെടുന്ന ഫ്ലോറിഡയില്‍ ആദായ നികുതിയില്ല. 21 ശതമാനമാണ് യു.എസിലെ ഫെഡറല്‍ കോര്‍പ്പറേറ്റ് ടാക്സ്. വലിയ തുക വരുമാനം ഉണ്ടാക്കിയ താരങ്ങള്‍ക്ക് 37 ശതമാനം വരെ നികുതി നല്‍കേണ്ടി വന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്.