Image: Facebook

Image: Facebook

ആഢംബര സൗകര്യങ്ങളും മാസം 11 ലക്ഷം രൂപ അലവന്‍സും വാഗ്ദാനം ചെയ്ത് മൂന്നാമത്തെ ഭാര്യയാകാന്‍ ഒരു വിഐപി തനിക്ക് ഓഫര്‍ നീട്ടിയതായി മലേഷ്യൻ നടിയും മുൻ സൗന്ദര്യ റാണിയുമായ അമി നൂർ ടിനി. മലേഷ്യൻ കണ്ടന്റ് ക്രിയേറ്റര്‍ സഫ്‌വാൻ നസ്‌റിയുടെ പോഡ്‌കാസ്റ്റിലാണ് 29 കാരിയുടെ വെളിപ്പെടുത്തല്‍. മൂന്നാമത്തെ ഭാര്യയാകുന്നതിന് പകരമായി, അയാള്‍ തനിക്ക് ഒരു ബംഗ്ലാവ്, കാർ, 10 ഏക്കർ ഭൂമി, പ്രതിമാസം 50,000 റിയാൽ (ഏകദേശം 11 ലക്ഷം രൂപ ) അലവൻസ് എന്നിവ വാഗ്ദാനം ചെയ്തതായാണ് അമി പറഞ്ഞത്. 

കോർപ്പറേറ്റ് പരിപാടികൾക്കിടയില്‍ വിഐപികളെ പലപ്പോളും കണ്ടുമുട്ടാറുണ്ടെന്നും അവരിൽ പലരും തന്റെ ഫോൺ നമ്പർ ആവശ്യപ്പെടുകയും ഒരുമിച്ച് പുറത്തുപോകാന്‍ ക്ഷണിക്കാറുണ്ടെന്നും അമി പറയുന്നുണ്ട്. അത്തരത്തില്‍ 2019 ൽ 23 വയസ്സുള്ളപ്പോളാണ് അമിക്ക് ഈ വിവാഹാഭ്യര്‍ഥന ലഭിക്കുന്നത്. സൗന്ദര്യമത്സരങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. വിദേശ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി അമി കോർപ്പറേറ്റ് സ്പോൺസർഷിപ്പുള്‍ക്കായും പരിശ്രമിച്ചുകൊണ്ടിരുന്ന സമയം.

ഈ വിഐപി തന്നെ സ്പോണ്‍സര്‍ ചെയ്യാനും പിന്തുണയ്ക്കാനും തയ്യാറായിരുന്നുവെന്നും പക്ഷേ  മൂന്നാം ഭാര്യയായി വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിൽ മാത്രമായിരുന്നു വാഗ്ദാനങ്ങളെന്നും അമി പറയുന്നു. അയാള്‍ക്ക് തന്‍റെ അച്ഛന്റെ അതേ പ്രായമാണെന്നും അമി വ്യക്തമാക്കി. രണ്ടാമതൊന്ന് ആലോചിക്കാതെ ആ വിവാഹാഭ്യര്‍ഥന അമി നിഷേധിക്കുകയായിരുന്നു. തന്‍റെ അമ്മയുടെ പ്രതികരണവും ഉറച്ചതായിരുന്നുവെന്നും എന്നെ വിൽക്കാൻ എന്‍റെ അവർ ഉദ്ദേശിച്ചിരുന്നില്ലെന്നും അമി പറഞ്ഞു.

ആ ഓഫർ സ്വീകരിച്ചാൽ എളുപ്പത്തില്‍ സുഖപ്രദവും ആഢംബര പൂര്‍ണവുമായ ജീവിതം എനിക്ക് ലഭിക്കുമായിരുന്നു. പക്ഷേ അത് താൻ ആഗ്രഹിച്ച വഴിയല്ലായിരുന്നു. ഉത്തരവാദിത്തത്തോടെ സാമ്പത്തിക സ്ഥിരതയോടെ ഇരിക്കുന്നിടത്തോളം കാലം അമിതമായ സമ്പത്ത് ആവശ്യമല്ലെന്നും അമി പറഞ്ഞു. ‘ശരിയായ മാർഗങ്ങളിലൂടെ പണം സമ്പാദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങിനെ ലഭിക്കുന്ന പണംകൊണ്ട് എന്റെ മാതാപിതാക്കളെ സംരക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ അമി പറഞ്ഞു. സമ്പന്നനായ ഒരു പങ്കാളി എന്നത് ഒരു മുൻ‌ഗണനയല്ലെന്നും അമി വ്യക്തമാക്കി.

ENGLISH SUMMARY:

Former Malaysian beauty queen and actress Amy Nur Tinie revealed she rejected a proposal to become a VIP's third wife. The offer included a luxury bungalow, a car, 10 acres of land, and a monthly allowance of RM 50,000 (approx. ₹11 lakh). Speaking on Safwan Nazri's podcast, Amy shared why she prioritized hard work and dignity over easy wealth and luxury.