Bill Gates appears with a woman, who's identity has been obscured, in this image from the Epstein estate released by House Oversight Committee Democrats in Washington, D.C., U.S., on December 18, 2025. House Oversight Committee Democrats/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. REDACTED AREA FROM SOURCE.
അമേരിക്കയെ പിടിച്ചുലച്ച എപ്സ്റ്റൈന്‍ ഫയല്‍സ് നാളെ പുറത്തുവിടാനിരിക്കെ ഇതില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്ത്. യുവതിക്കൊപ്പം എപ്സ്റ്റൈന്‍ എസ്റ്റേറ്റില്‍ നില്‍ക്കുന്ന ബില്‍ഗേറ്റ്സ് ഉള്‍പ്പടെയുള്ള പ്രമുഖരുടെ 68 ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബില്‍ഗേറ്റ്സിനൊപ്പമുള്ള യുവതിയുടെ മുഖം മറച്ചിട്ടുണ്ട്. ബില്‍ ഗേറ്റ്സിന് പുറമെ നോം ചോംസ്കി, വൂഡി അലന്‍, ട്രംപിന്‍റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രമാണ് ചോംസ്കിയുടേതായി പുറത്തുവന്നിരിക്കുന്നത്.
Bill Gates appears with a woman, who's identity has been obscured, in this image from the Epstein estate released by House Oversight Committee Democrats in Washington, D.C., U.S., on December 18, 2025. House Oversight Committee Democrats/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. REDACTED AREA FROM SOURCE.
പുറത്തുവന്ന ചിത്രങ്ങളിലൊന്നും നിയമവിരുദ്ധ പ്രവര്‍ത്തികളുടെ വിവരങ്ങളോ അടയാളങ്ങളോ ഇല്ല. പക്ഷേ ഇക്കൂട്ടത്തിലെ ഒരു സന്ദേശം സംശയാസ്പദമാണ്. 'എന്‍റെയൊരു സുഹൃത്ത് കുറച്ച് പെണ്‍കുട്ടികളെ അയച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആളൊന്നിന് 1000 ഡോളര്‍ വച്ചാണ് അവള്‍ ചോദിച്ചിരിക്കുന്നത്. ആ പെണ്‍കുട്ടികളെ ഞാന്‍ നിന്‍റെ അടുത്തേക്ക് അയയ്ക്കാം. അവരില്‍ ആരെങ്കിലും 'J' യ്ക്ക് പറ്റുമായിരിക്കും' എന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം ആര്, ആരോടാണ് ഇക്കാര്യം പറഞ്ഞതെന്നോ ആര്‍ക്ക് വേണ്ടിയാണ് പെണ്‍കുട്ടികളെ എത്തിച്ചതെന്നോ വിശദാംശങ്ങളില്ല.
മറ്റൊരു ചിത്രത്തില്‍ ഒരു സ്ത്രീയും കാലില്‍ വ്ളോഡിമിര്‍ നബോകോവിന്‍റെ ലോലിതയില്‍ നിന്നുള്ള ഒരു വാചകം കൈപ്പടയില്‍ എഴുതിയിട്ടുണ്ട്. കുട്ടിയോടുള്ള ലൈംഗികാസക്തിയെ കുറിച്ച് പ്രതിപാദിക്കുന്നതാണിത്. എസ്റ്റേറ്റില്‍ എത്തിച്ചിരുന്ന പെണ്‍കുട്ടികളിലേറെയും യുക്രെയ്ന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്ന് പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, പുറത്തുവന്ന ഫൊട്ടോകളില്‍ ഞെട്ടാന്‍ ഒന്നുമില്ലെന്നും ലോകത്തെ എല്ലാ പ്രമുഖരുടെയും ചിത്രങ്ങള്‍ അതിലുണ്ടാകുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം.
രേഖകള്‍ പരിശോധിച്ചുറപ്പ് വരുത്തുന്നതിന് പിന്നാലെ പുറത്തുവിടുമെന്ന് ഡമോക്രാറ്റുകള്‍ പറഞ്ഞു. അതേസമയം, ഫയലുകള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ഡമോക്രാറ്റുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അങ്ങേയറ്റം സുതാര്യതയോടും സത്യസന്ധതയോടുമാണ് ഫയലുകള്‍ പുറത്ത് വിടുന്നതെന്ന് റിപ്പബ്ലിക്കന്‍സും വാദിക്കുന്നു. ഒരുമാസം മുന്‍പാണ് എപ്സ്റ്റൈന്‍ ഫയലുകള്‍ പുറത്തുവിടാന്‍ ജസ്റ്റിസ് ഡിപാര്‍ട്ട്മെന്‍റ് തീരുമാനിച്ചത്. ഇരകളുടെ സ്വകാര്യത മാനിച്ചാവും രേഖകള്‍ പുറത്തുവിടുകയെന്നും ഡിപാര്‍ട്ട്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ പ്രസ്താവനയുമായി പൃഥ്വിരാജ് ചവാന്‍
ബാലപീഡന കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റൈന്റെ ഫയലുകൾ യുഎസ് പുറത്തുവിടുന്നതോടെ ഇന്ത്യയ്ക്ക് പുതിയ പ്രധാനമന്ത്രിയെ ലഭിച്ചേക്കാമെന്ന മുൻമുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വാക്കുകൾ ചർച്ചയായി. ഒരു മാസത്തിനകം രാജ്യത്തിനു മഹാരാഷ്ട്രക്കാരനായ പ്രധാനമന്ത്രിയെ ലഭിക്കുമെന്ന് ആദ്യം അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണു പിന്നീടു വിശദീകരണം നൽകിയത്.
‘രാജ്യത്തു നേതൃമാറ്റമുണ്ടാകുമെന്നു സൂചിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. മഹാരാഷ്ട്രക്കാരൻ പ്രധാനമന്ത്രിയാകണമെങ്കിൽ നിലവിലുള്ളയാൾ മാറണമല്ലോ. 19നു പുറത്തുവരാനിരിക്കുന്ന എപ്സ്റ്റൈൻ ഫയലിൽ വിവിധ രാജ്യങ്ങളിലെ ഒട്ടേറെ പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട രഹസ്യ ഓപ്പറേഷൻ വിവരങ്ങൾ ഉണ്ടെന്നാണറിയുന്നത്. പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ തുടങ്ങിയവരുടെ പലവിവരങ്ങളും അതിലുണ്ട്. ഇപ്പോൾ തന്നെ ചില പേരുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്’– ആരുടെയും പേരോ വിവരമോ പരാമർശിക്കാതെ ചവാൻ പറഞ്ഞു.
Google Trending Topic: Epstein