ഒറ്റപ്പെടല്‍ ഒരു ആഗോള ആശങ്കയായി ഉയർന്നുവരുന്ന കാലഘട്ടത്തിൽ യുഎസില്‍ നിന്ന് കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്ത. പാരമ്പര്യത്തെയും കുടുംബബന്ധങ്ങളുടെ നിര്‍വചനങ്ങളെയും പുനര്‍നിര്‍വചിച്ച ഒരു യുവാവിന്‍റെ ജീവിതമാണ് സൈബറിടത്ത് സജീവ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയത്.
ട്രെല്‍ എന്നാണ് യുവാവിന്‍റെ പേര്. രണ്ടു ഭാര്യമാരും ഒരു കാമുകിയുമാണ് ട്രെല്ലിന് സ്വന്തമായുള്ളത്. ഒരേ മേല്‍ക്കൂരയ്ക്കുകീഴെ ഒരൊറ്റ കട്ടിലിലാണ് നാലുപേരുടെയും ‘സന്തുഷ്ട’ ജീവിതം. ഭാര്യമാരായ എമിലിയും അല്ലിയും ഉൾപ്പെട്ട ട്രെല്ലിന്‍റെ കുടുംബത്തിലേക്ക് അടുത്തിടെയാണ് കാമുകിയായ കെയ്‌ലിൻ കൂടി കടന്നുവന്നത്. ട്രെല്ലും ഭാര്യമാരും കാമുകിയും വെറുതെ വീട് മാത്രമല്ല പങ്കിടുന്നത്. നാല് വയസ്സുള്ള റെയിൻ, രണ്ട് മാസം പ്രായമുള്ള ചിക്കാഗോ, 16 വയസ്സുള്ള മകൾ ലിലി എന്നിവരുൾപ്പെടുന്ന മക്കളെ വളർത്തുന്നതിനുള്ള ഉത്തരവാദിത്തവും സസന്തോഷം പങ്കിട്ടാണ് ഇവരുടെ ജീവിതം.
ഒരു യൂട്യൂബ് ചാനലിനോടാണ് ട്രെല്ലും കുടുംബവും തങ്ങളുടെ ഒന്നിച്ചുള്ള ജീവിത്തെക്കുറിച്ചും ഗാർഹിക ഉത്തരവാദിത്തങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും മനസ് തുറന്നത്. ബന്ധത്തിൽ നാല് പേരാണെങ്കിലും തങ്ങൾ ഒരിക്കലും വെവ്വേറെ ഉറങ്ങാറില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ‘കിടക്കയിലേക്ക് കൂമ്പാരമായി കിടക്കുകയാണ്’ പതിവ് എന്നാണ് യുവാവിന്‍റെയും പങ്കാളികളുടെയും തുറന്നുപറച്ചില്‍. വീട്ടുജോലികളും ശിശുപരിപാലനവുമൊക്കെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ്. കുട്ടികളെ നോക്കുന്ന കാര്യത്തില്‍ ഒരു അമ്മയ്ക്ക് വിശ്രമം ആവശ്യമായി വരുമ്പോള്‍ അടുത്ത ആള്‍ ചുമതല ഏറ്റെടുക്കും. കാമുകിയായ കെയ്‌ലിൻ വരുന്നതിന് മുമ്പ് രണ്ട് പേർ മാത്രമായിരുന്നപ്പോൾ ജോലികൾ ചെയ്യാൻ ഭാരമേറെയായിരുന്നു എന്നും സിംഗിളായ അമ്മമാർ എങ്ങനെയാകും ഇത്രയും കാര്യങ്ങൾ ചെയ്യുന്നതെന്ന് ആലോചിക്കുമ്പോൾ ആശ്ചര്യമാണെന്നുമാണ് ട്രല്ലിന്‍റെ ഒന്നാം ഭാര്യ എമിലിയുടെ സംശയം. ഭര്‍ത്താവിന്‍റെ കാമുകി കൂടി കുടുംബത്തിലേക്ക് വന്നതോടെ കുടുംബജീവിതം കൂടുതല്‍ സുഗമമാക്കിയെന്ന് രണ്ട് ഭാര്യമാരും സമ്മതിക്കുന്നു. എന്നാല്‍ ട്രെല്ലിന്‍റെ കുടുംബത്തിന്‍റെ ഭാഗമാകാന്‍ ആദ്യം മടിയായിരുന്നെന്നും ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നുവെന്നുമായിരുന്നു കെയിലിന് പറയാനുള്ളത്. കൈലിയെ സ്വാഗതം ചെയ്യാനുള്ള തീരുമാനം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കുടുംബനാഥനായ ട്രെല്ലും പറയുന്നു.
എന്നാല്‍ ട്രെല്ലിന്‍റെ മൂത്ത മകൾ ലില്ലി പിതാവിന്‍റെ കാമുകിയുടെ സാന്നിധ്യവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തു. എന്നാൽ ഇപ്പോള്‍ അവർ തമ്മിലുള്ള ബന്ധം സ്വാഭാവികവും ഊഷ്മളവുമാണെന്നാണ് കുടുംബത്തിന്‍റെ സാക്ഷ്യം. ഇത്തരം ബന്ധങ്ങൾ കുട്ടികൾക്ക് നല്ലതല്ലെന്ന് സമൂഹം പറയുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള ബന്ധങ്ങൾ കുഞ്ഞുങ്ങൾക്ക് കൂടുതൽ സ്‌നേഹം ലഭിക്കാൻ ഇടയാക്കുമെന്നാണ് ട്രല്ലിന്‍റെ പക്ഷം. അതേസമയം യുവാവിന്‍റെയും കുടുംബത്തിന്‍റെയും തുറന്നുപറച്ചിലിനുനേരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ട്രെല്ലിന്‍റെ കുടുംബത്തെ പ്രകൃതിവിരുദ്ധം എന്നാണ് പലരും വിശേഷിപ്പിച്ചത്. ട്രെല്ലിനെ ‘ബ്രോക്കര്‍’ എന്നും ചിലര്‍ വിമര്‍ശിച്ചു.