lovers-death

ai generated photo

കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കൊളാത്തല ഗ്രാമത്തിലാണ് സംഭവം. ചതുര്‍ഭുജ് ദാസ് ആണ് മരിച്ചത്. സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയതിനു പിന്നാലെയാണ് കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്.

സ്വന്തം ജോലി പോലും ഉപേക്ഷിച്ച് ചതുര്‍ഭുജ് കാമുകിയെ പഠിപ്പിക്കുകയും ജോലി നേടാന്‍ സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ജോലി ലഭിച്ചതിന് പിന്നാലെ കാമുകി തന്നെ ഉപേക്ഷിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ചതുര്‍ഭുജിന്റെ കുടുംബം ആരോപിച്ചു. ഇരുവരും 14 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.

ജോലി ലഭിച്ചതിന് ശേഷം കാമുകി ചതുര്‍ഭുജില്‍ നിന്ന് അകലുകയും ഏറെക്കാലമായി ചര്‍ച്ചയിലുണ്ടായിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ENGLISH SUMMARY:

Suicide is a tragic outcome of a love failure. The youth died after his girlfriend backed out of their wedding following securing a government job.