A strong earthquake Wednesday off the Alaska coast triggered a tsunami warning. (AP Graphic)
യു.എസിലെ അലാസ്കയില്‍ വന്‍ ഭൂചലനം. ഭൂചലമാപിനിയില്‍ 7.3 തീവ്രത രേഖപ്പെടുത്തി. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ദ്വീപ് നഗരമായ സാന്‍ഡ് പോയിന്‍റിന് തെക്കുഭാഗത്തായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.ഇതേത്തുടര്‍ന്ന് തെക്കന്‍ അലാസ്കയിലും അലസ്കന്‍ പ്രദേശത്തും അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
In this image provided by Tim Hatfield, cars leave Homer Spit on Wednesday, July 16, 2025, in Homer, Alaska. (Tim Hatfield via AP)
സൂനാമിയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിന്‍റെ പരിണിതഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായും അലാസ്കയില്‍ നാഷനല്‍ സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. പസഫിക് റിങ് ഓഫ് ഫയര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അലസ്ക, ഭൂകമ്പ സാധ്യതാപ്രദേശമാണ്.
1964 മാര്‍ച്ചില്‍ ഇവിടെ 9.2 തീവ്രതയേറിയ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ഇത്. ആങ്കറേജ് നഗരത്തെ പാടെ തകര്‍ത്ത അന്നത്തെ സൂനാമിയില്‍ ഹവായിലും യുഎസിന്‍റെ പടിഞ്ഞാറന്‍ തീരത്തും അലസ്കന്‍ കടലിടുക്കിലും സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. 250 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. അതേസമയം 2023 ജൂലൈയില്‍ അലസ്കയിലുണ്ടായ ഭൂചലനം 7.2 തീവ്രത രേഖപ്പെടുത്തിയെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായിരുന്നില്ല.