ലൊസാഞ്ചലസില്‍ ജോലി ചെയ്യുന്നിടത്തെ മാനേജര്‍ ശരീരത്തില്‍ കയറിയിരുന്ന യുവതിക്ക് ദാരുണാന്ത്യം. സെവന്‍-ഇലവൻ സ്റ്റോറിൽ ജോലി ചെയ്യുന്ന യുവതിയാണ് മരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ ജീവന്‍, ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ഇത്രയും ദിവസം നിലനിര്‍ത്തിയിരുന്നത്.
ജൂൺ 24 നാണ് സംഭവം. കൺവീനിയൻസ് സ്റ്റോറിൽ ഡ്യൂട്ടിയിലായിരുന്ന ജെസീക്ക മക്ലാഫ്ലിനാണ് മരിച്ചത്. ഓഫീസില്‍ ഉച്ചയോടെ ജെസീക്കയുമായി തര്‍ക്കത്തിലേര്‍പ്പെട്ട വനിതാ മാനേജര്‍ യുവതിയെ ആക്രമിച്ചതായി ലൊസാഞ്ചലസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വനിതാ മാനേജര്‍ ജെസീക്കയുടെ മുടി പിടിച്ചുവലിച്ചതായും തറയില്‍ തള്ളിയിട്ട് ശരീരത്തിന് മുകളില്‍ കയറിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
കുഴഞ്ഞുവീണ ജെസീക്കയ്ക്ക് പിന്നീട് ബോധം വന്നിട്ടില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിക്ക് ഓക്സിജൻ ക്ഷാമം മൂലം മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ഏറെ നാള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയെങ്കിലും ഒടുവില്‍ വേദനയോടെ ഉപകരണങ്ങള്‍ മാറ്റാന്‍ കുടുംബം സമ്മതിക്കുകയായിരുന്നു. ബുധനാഴ്ചയോടെ ജെസീക്കയുടെ മരണം സ്ഥിരീകരിച്ചു.
സ്റ്റോറിന്‍റെ മാനേജര്‍ നിലവില്‍ ഒളിവിലാണ്. ഇവര്‍ സ്റ്റോറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കാൻ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, വനിതാ മാനേജരെ എല്ലാ ചുമതലകളും നീക്കിയതായും 7-ഇലവന്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ കഠിനമായ, സമയം ജെസീക്കയുടെ കുടുംബത്തോടൊപ്പമാണെന്നും അന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. സ്റ്റോറിന്‍റെ മാനേജര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.