B-94, MUZAFFARNAGAR 190801 - AUGUST 19, 2005 - MUZAFFARNAGAR: IMAGES FROM A SEIZED FILM ROLL CONTAINING PICTURES OF SUSPECTED MILITANTS , THEIR HIDEOUTS AND PAK OCCUPIED KASHMIR TRAINING CAMPS DEVELOPED IN A FILM STUDIO IN MUZAFFARNAGAR IN UTTAR PRADESH. PTI PHOTO
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക് അധീന കശ്മീരിലെ രഹസ്യ താവളങ്ങള്‍ ഉപേക്ഷിച്ച് നുഴഞ്ഞുകയറ്റക്കാര്‍ പിന്‍വലിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്കരികെയുള്ള ലോഞ്ച്പാഡുകളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഊഴംകാത്തിരുന്ന ഭീകരര്‍ പ്രാണഭയത്താല്‍ സ്ഥലംവിട്ടുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്കിസ്ഥാനിലേക്ക് തന്നെ ഭീകരര്‍ മടങ്ങിയെന്നാണ് അനുമാനം. Also Read: പാകിസ്ഥാനില്‍ നിന്ന് ഒന്നും അതിര്‍ത്തി കടക്കില്ല; എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ
പാക് അധീന കശ്മീരിലെ മൂന്ന് പ്രധാന ലോഞ്ച്പാഡുകള്‍ക്കടുത്തുള്ള താവളങ്ങളില്‍ നിന്നാണ് പിന്‍മാറ്റം. ജമ്മു ഡിവിഷനിലെ കത്വയുമായി ചേരുന്ന ഷകര്‍ഗഡ്, നൗഷരയുമായി ചേരുന്ന സമഹ്നി, ഹിര്‍നഗറുമായി ചേരുന്ന സുഖ്മല്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 22 വരെ പത്തുമുതല്‍ പന്ത്രണ്ടുവരെ ഭീകരര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ ലഷ്കര്‍, ജയ്ഷെ എന്നിങ്ങനെയുള്ള ഭീകരസംഘടനാംഗങ്ങള്‍ ആയിരുന്നുവെന്നും സുരക്ഷാ സേനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതോടെ താവളങ്ങള്‍ ശൂന്യമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Read More: 'റഫാല്‍, സുഖോയ് വിമാനങ്ങള്‍ നിയന്ത്രണരേഖ കടന്നു'
'2019 ലെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഓര്‍മകള്‍ പാക്കിസ്ഥാന് നല്ലതുപോലെ ഉണ്ടാകും. അതുകൊണ്ടാണ് ഇന്ത്യന്‍ സൈന്യത്തെ ഭയന്ന് ഒളിയിടങ്ങള്‍ ഉപേക്ഷിച്ച് പാക് ഭീകരര്‍ ഓടിയൊളിക്കുന്നെതന്ന്' രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന പാക് സൈനികരെയും റേഞ്ചര്‍മാരെയും പോലും കാണാനില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
പഹല്‍ഗാം ഭീകരാക്രമണം പാക്കിസ്ഥാന്‍ സ്പോണ്‍സേര്‍ഡാണെന്ന നിലപാടില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയാണ്. ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഹാഷി മൂസ ലഷ്കറിലെത്തുന്നതിന് മുന്‍പ് പാക്ക് സൈനികനായിരുന്നുവെന്നതടക്കമുള്ള തെളിവുകളും പാക്കിസ്ഥാനില്‍ നിന്ന് ലഭിച്ച സഹായങ്ങളും ഇന്ത്യ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഭീകരാക്രമണത്തിന് വേണ്ട സാമ്പത്തിക–ആയുധ സഹായം പാക്കിസ്ഥാനില്‍ നിന്നാണ് ഭീകരര്‍ക്ക് ലഭിച്ചതെന്ന് ഇതിനകം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രവുമല്ല, എന്‍ഡ്–ടു–എന്‍ഡ് എന്‍ക്രിപ്ഷനുള്ള ആപ്പായ അള്‍ട്രയാണ് ഭീകരര്‍ കശ്മീരിലെ അനുഭാവികളുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്നതെന്നും സൈന്യം കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നും പഹല്‍ഗാമിലെത്തിയ ഭീകരര്‍ ഭീകരപ്രവര്‍ത്തനം ഏകോപിക്കുന്നതിനായി സാറ്റലൈറ്റ് ഫോണുകളും ആപ്പുകളും ഉപയോഗിച്ചതായും കണ്ടെത്തി.