പാകിസ്ഥാനിലെ ഝലം ജില്ലയിലെ ടില്ല ഫീൽഡ് ഫയറി് റേഞ്ചിൽ നടന്ന സൈനികാഭ്യാസത്തില്‍ നിന്ന്. ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പുറത്തുവിട്ട ഫോട്ടോ.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ ഭാഗത്ത് നിന്ന് സൈനിക നടപടി ഉടന്‍ ഉണ്ടാകുമെന്ന ആശങ്ക പാക്ക് ആകാശത്ത് പരന്നിട്ടുണ്ട്. ഭീകരര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വാക്കുകളും പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതും പാക്കിസ്ഥാനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയാണ്.
പഹല്‍ഗാം ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങളായിട്ടും ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള നിശബ്ദത കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണോ എന്ന ഭയത്തിലാണ് പാക്കിസ്ഥാന്‍. ഇതോടെ സുരക്ഷ കൂട്ടിയും മുന്നറിയിപ്പ് നല്‍കിയും ഇന്ത്യന്‍ തിരിച്ചടിക്കായി കാത്തിരിക്കുകയാണ് പാക്കിസ്ഥാന്‍.
ഹഫീസ് സെയ്ദിനെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരിക്കാം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നാണ് പാക്കിസ്ഥാന്‍ ഭയക്കുന്നത്. ഇതോടെ ലഷ്കറെ തയ്ബ സ്ഥാപകനും രാഷ്ട്രീയ കക്ഷിയായ ജമാഅത്ത് ഉദ് ധവയുടെ നേതാവുമായ ഹഫീസ് സെയിദിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുകയാണ്. സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ നിന്നുള്ള കമാന്‍ഡോസിനെ ഇയാളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ലഹോറിലെ മൊഹല്ല ജോഹറില്‍ വീടിരിക്കുന്ന ഭാഗത്ത് അധിക സുരക്ഷ ഏര്‍പ്പെടാക്കി. ഒരുകിലോമീറ്റര്‍ മേഖലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുമുണ്ട്.
ഈ സംഭവങ്ങള്‍ക്കിടെയാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആ രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ റഫാല്‍ സുഖോയ് സു 30 എംകെഐ ജെറ്റ് വിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്നെന്നും വിരട്ടിവിട്ടെന്നുമാണ് സര്‍ക്കാര്‍ നിയന്ത്രണ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പാക്ക് സര്‍ക്കാര്‍ ആശങ്കയിലായി. പുലര്‍ച്ച രണ്ടു മണിക്ക് സര്‍ക്കാര്‍ മുന്നറിയിപ്പെത്തി. 24-36 മണിക്കൂറില്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കാന്‍ കാരണമിതാണ്.
എന്നാല്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി സ്ഥിരീകരണമൊന്നുമില്ല. വിഷയത്തില്‍ ഇന്ത്യ മൗനം പാലിച്ചു. ഈ മൗനം പാക്കിസ്ഥാനെ കൂടുതല്‍ ആശങ്കപ്പെടുത്തി എന്നാണ് യാഥാര്‍ഥ്യം.
പാക് അധിനിവേശ കശ്മീരിൽ ആക്രമണം ഭയന്ന് ആയിരത്തിലധികം മദ്രസകളാണ് മുൻകരുതൽ എന്ന നിലയിൽ അടച്ചുത്. മുസാഫറാബാദിലും നിയന്ത്രണരേഖയോട് ചേർന്നുള്ള പട്ടണങ്ങളിലും സ്കൂൾ മുറ്റങ്ങൾ താൽക്കാലിക പരിശീലന ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ടെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളെ പോലും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കാനും പ്രഥമശുശ്രൂഷ നൽകാനും പരിക്കേറ്റ സഹപാഠികളെ സ്ട്രെച്ചറുകളിൽ കൊണ്ടുപോകാനും പരിശീലിപ്പിക്കുകയാണ് പാക്കിസ്ഥാന്‍.
നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള 13മേഖലയില്‍ രണ്ട് മാസത്തേക്കുള്ള ഭക്ഷണ കരുതാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കായി 3.50 മില്യണ്‍ ഡോളറിന്‍റെ എമര്‍ജന്‍സി ഫണ്ട് പാക്ക് അധിനിവേശ കശ്മീരിലെ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.