Agustín Escobar and family (Image: New york Helicopter tours LLC)
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആറുപേര്‍ കൊല്ലപ്പെട്ടു. ഹഡ്സന്‍ നദിയിലേക്കാണ് കോപ്റ്റര്‍ തകര്‍ന്ന് വീണത്. പ്രമുഖ ടെക് കമ്പനിയായ സീമെന്‍സിന്‍റെ സ്പെയിനിലെ പ്രസിഡന്‍റ് അഗസ്റ്റിന്‍ എസ്കോബാറും കുടുംബവുമാണ് അപകടത്തില്‍ മരിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
Emergency personnel work at the scene of a helicopter crash on the Hudson River near lower Manhattan in New York, as seen from Newport, New Jersey U.S., April 10, 2025. REUTERS/Eduardo Munoz
കോപ്റ്റര്‍ തകര്‍ന്ന് വീണതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ നദിയില്‍ നിന്നും ആറുപേരെയും പുറത്തെടുത്തിരുന്നു. രണ്ടുപേര്‍ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രയിലേക്കുള്ള മാര്‍ഗമധ്യേ ജീവന്‍ നഷ്ടമായിെന്ന് മേയര്‍ എറിക് ആഡംസ് പറഞ്ഞു. അങ്ങേയറ്റം ഹൃദയഭേദകമായ സംഭവമാണിതെന്നും സ്ഥലം കാണുന്നതിനായി പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും പൊലീസും രക്ഷാപ്രവര്‍ത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നദിയില്‍ നിന്നും എല്ലാവരെയും പുറത്തെടുത്തത്. അപകടം സംഭവിച്ച സ്ഥലത്ത് നിന്ന് നാലുപേരെയും രണ്ടുപേരെ മുങ്ങല്‍ വിദഗ്ധരുമാണ് പുറത്തെടുത്തത്. മന്‍ഹാട്ടന്‍ തീരത്ത് നിന്നും ജോര്‍ജ് വാഷിങ്ടന്‍ ബ്രിജിലെത്തിയതിന് പിന്നാലെ തിരിച്ച് മന്‍ഹാട്ടനിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായതെന്ന് പൊലീസ് കമ്മിഷണര്‍ ജെസിക്ക ടിഷ് അറിയിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത മൂടല്‍മഞ്ഞ് സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തി.
New York City Mayor Eric Adams speaks during a press conference at Pier 40, where a helicopter went down in the Hudson River between Manhattan and the New Jersey waterfront, Thursday, April 10, 2025, in New York. (AP Photo/Yuki Iwamura)
ഹെലികോപ്റ്ററിന്‍റെ റൊട്ടര്‍ ബ്ലേഡ് പതിവിലേറെ അയഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികളും കൂട്ടിച്ചേര്‍ത്തു. ബെല്‍ 206 ഹെലികോപ്റ്ററാണ് തകര്‍ന്ന് ഹഡ്സന്‍ നദിയില്‍ വീണതെന്ന് ഫെഡറല്‍ ഏവിയേഷനും പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷനും നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു. 200 അടി ആഴമാണ് ഹഡ്സന്‍ നദിക്കുള്ളത്. അപകടം നടക്കുന്ന സമയം എട്ട് ഡിഗ്രി സെല്‍സ്യസായിരുന്നു നദിയിലെ താപനിലയെന്ന് യുഎസ് ജിയോളജി സര്‍വെ വ്യക്തമാക്കുന്നു.
JERSEY CITY, NEW JERSEY - APRIL 10: Crews work to remove a crashed helicopter from the Hudson River on April 10, 2025 in Jersey City, New Jersey. Six people are dead after the sightseeing helicopter, believed to be carrying a family of tourists from Spain, crashed into the Hudson River off Lower Manhattan this afternoon. Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
2009 ല്‍ യുഎസ് എയര്‍വേയ്സിന്‍റെ വിമാനം സുരക്ഷിതമായി നദിയില്‍ ലാന്‍ഡ് ചെയ്തിരുന്നു.വിമാനത്തിലുണ്ടായിരുന്ന 155 പേരും അന്ന് രക്ഷപെട്ടതിനെ ഹഡ്സനിലെ മഹാദ്ഭുതമെന്നാണ് വിശേഷിപ്പിക്കുന്നത്. 1980ന് ശേഷം 30 ഹെലികോപ്റ്റര്‍ അപകടങ്ങളാണ് ന്യൂയോര്‍ക്കില്‍ മാത്രം നടന്നിട്ടുള്ളത്. ഇതേത്തുടര്‍ന്ന് ഹെലികോപ്റ്ററുകളുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.