Photo courtesy: Dubai Fitness Challenge
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഒന്‍പതാം എഡിഷനിൽ യോഗയും. യുഎഇ ‘ഇയർ ഓഫ് കമ്മ്യൂണിറ്റി 2025’ ആചരിക്കുന്നതിനാൽ ഇത്തവണത്തെ ചലഞ്ച് സാമൂഹിക ഏകീകരണത്തോടുകൂടിയ ഫിറ്റ്നസ് പരിപാടിയായിരിക്കും. നവംബർ 1 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന 30 ദിവസത്തെ സൗജന്യ ഫിറ്റ്നസ് ക്ലാസ്സുകളും കമ്മ്യൂണിറ്റി ഹബുകളും ഫിറ്റ്നസ് വില്ലേജുകളും ഉണ്ടായിരിക്കും.
സൂര്യാസ്തമയ യോഗ സെഷനായ ‘ദുബായ് യോഗ’ ഈ വർഷത്തെ പ്രധാന ആകർഷണമായിരിക്കും, നവംബർ 30നാണ് സെഷന്‍. കഴിഞ്ഞ എട്ട് എഡിഷനുകളിലായി 1.3 കോടിയോളം പേർ ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ആരോഗ്യവും സാമൂഹിക ബന്ധങ്ങളും ശക്തിപ്പെടുത്തി നഗരത്തെ കൂടുതൽ സജീവമാക്കുക എന്നതാണ് ഈ വർഷത്തെ ലക്ഷ്യം.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2017ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്.