TOPICS COVERED

ദുബായിയിലെ കടപ്പുറത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഉപ്പള പഞ്ചതൊട്ടിയിലെ മുഹമ്മദ് ഷെഫീഖിനെ (25)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. 

8 മാസം മുൻപാണ് ഷെഫീഖ് ഗൾഫിലേക്കു പോയത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്. 

ENGLISH SUMMARY:

Malayali youth death in Dubai is currently under investigation. The young man, identified as Mohammed Shefeeq, was found dead on a beach, prompting Dubai police to launch an inquiry into the circumstances surrounding his demise.