നിഷ്‌ക മൊമെന്റസ് ജ്വല്ലറിയുടെ നാലാമത് ഷോറൂം ഈ മാസം 13-ന് അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ തുറക്കും. ജ്വല്ലറിയുടെ ഗ്രാൻഡ് ലോഞ്ച് ചലച്ചിത്ര താരം തമന്ന ഭാട്ടിയ നിർവഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി, ലക്കി ഡ്രോയിലൂടെ രണ്ട് ജെറ്റൂര്‍ T1 SUV ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ആധുനിക ഡിസൈനുകളും പരമ്പരാഗത കരവിരുതും സമന്വയിപ്പിച്ച കളക്ഷനുകൾ ആണ് നിഷ്കയുടെ പ്രത്യേകതയെന്ന് നിഷ്ക മോമെന്റസ് ജ്വല്ലറി ചെയർമാൻ നിഷിൻ തസ്ലിം ,കൊ-ചെയർമാൻ വി. എ.ഹസ്സൻ എന്നിവർ ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.