ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇൻകാസ് ദുബായ്–കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “കെ.എൽ–05 സ്മാഷ് കപ്പ് ’26’ E/E+ കാറ്റഗറി ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. റേഡിയോ അവതാരകനും മാധ്യമപ്രവർത്തകനുമായ ആർ.ജെ. ഫസ്‌ലുവാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
ഓഗസ്റ്റ് 16 ഞായറാഴ്ച ദുബായ് ദെയ്‌റയിലെ ഫോർച്യൂണ സ്പോർട്സ് അക്കാദമിയിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നത്. മത്സരങ്ങൾ രാവിലെ 10 മണിക്ക് ആരംഭിക്കും. E/E+ കാറ്റഗറിയിലുള്ള കളിക്കാർക്കാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരമുള്ളത്.
തുടർന്ന് ഉച്ചയ്ക്ക് 2 മണി മുതൽ സമാപനച്ചടങ്ങ്, സ്വാതന്ത്ര്യദിനാഘോഷം, കുടുംബസംഗമം, കുട്ടികൾക്കായുള്ള വിവിധ വിനോദപരിപാടികൾ എന്നിവ നടക്കും.യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളിൽ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ചടങ്ങിൽ ഇൻകാസ് ദുബായ്–കോട്ടയം ജില്ലാ പ്രസിഡന്റ് ജിസ് ജോർജ്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, സംസ്ഥാന കമ്മിറ്റി അംഗവും ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റി മെന്ററും കോഓർഡിനേറ്ററുമായ സുനിൽ നമ്പ്യാർ, ജില്ലാ കമ്മിറ്റി സെക്രട്ടറിയും ഇവന്റ് പ്ലാനിങ് കോഓർഡിനേറ്ററുമായ ശ്രുതി എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു. ഇൻകാസ് അംഗങ്ങളെയും കുടുംബാംഗങ്ങളെയും കായികപ്രേമികളെയും പരിപാടിയിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.