In this photo provided by the Iranian Foreign Ministry, Iranian Foreign Minister Abbas Araghchi, right, is welcomed by Pakistani Foreign Minister Ishaq Dar upon his arrival at Nur Khan airbase in Rawalpindi, Pakistan, Friday, April 24, 2026. (Iranian Foreign Ministry via AP)

In this photo provided by the Iranian Foreign Ministry, Iranian Foreign Minister Abbas Araghchi, right, is welcomed by Pakistani Foreign Minister Ishaq Dar upon his arrival at Nur Khan airbase in Rawalpindi, Pakistan, Friday, April 24, 2026. (Iranian Foreign Ministry via AP)

യുഎസ്–ഇറാന്‍ രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍ ഇസ്‍ലാമാബാദില്‍ നടക്കുമെന്ന് അമേരിക്ക. പ്രസിഡ‍ന്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാറെദ് കുഷ്നറും ചര്‍ച്ചയ്ക്കായി പാക്കിസ്ഥാനിലേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അതേസമയം, ചര്‍ച്ചയ്ക്ക് സന്നദ്ധമാണോയെന്നതില്‍ ഇറാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പാക്കിസ്ഥാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയെങ്കിലും യുഎസുമായുള്ള ചര്‍ച്ചയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. യുഎസുമായി ഒരു ചര്‍ച്ചയ്ക്കും പദ്ധതിയില്ലെന്നായിരുന്നു ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. രണ്ടാംഘട്ട ചര്‍ച്ചയില്‍ നിന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് വിട്ടുനില്‍ക്കുകയാണ്. ആദ്യഘട്ട ചര്‍ച്ചയ്ക്ക് വാന്‍സാണ് നേതൃത്വം നല്‍കിയത്. ആദ്യഘട്ടത്തില്‍ നടന്നതു പോലെ യുഎസ്–ഇറാന്‍ സംഘങ്ങള്‍ നേരിട്ട് ചര്‍ച്ച നടത്തിയേക്കില്ലെന്നും ആദ്യം ഉന്നതതല പ്രതിനിധികളുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും ചര്‍ച്ച നടത്തും. ശേഷം ആവശ്യമെങ്കില്‍ വാന്‍സ് പാക്കിസ്ഥാനിലെത്തുമെന്നും ഇറാന്‍ നേതൃത്വവുമായി സംസാരിക്കുമെന്നുമാണ് വൈറ്റ് ഹൗസ് പറയുന്നത്. 

ഔദ്യോഗിക സന്ദര്‍ശനത്തിനായി അബ്ബാസ് അറഗ്ചി പാക്കിസ്ഥാനിലെത്തിയിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് എക്സില്‍ കുറിച്ചു. 'അമേരിക്ക അടിച്ചേല്‍പ്പിച്ച യുദ്ധവും അമേരിക്കന്‍ അധിനിവേശവും അവസാനിപ്പിക്കുന്നതിനെ കുറിച്ചും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചും പാക്കിസ്ഥാനിലെ ഉന്നത നേതൃത്വവുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ഇറാനും യുഎസുമായി നേരിട്ട് ഒരു ചര്‍ച്ചകള്‍ക്കും പദ്ധതിയില്ല. ഇറാന്‍റെ നിലപാടുകള്‍ പാക്കിസ്ഥാനെ അറിയിക്കും' എന്നാണ് വിദേശകാര്യ വക്താവ് ഇസ്മായീലി ബഖായി വ്യക്തമാക്കിയത്.

സമാധാനത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ടെഹ്റാനിലെ തങ്ങളുടെ എംബസി തുറക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് തീരുമാനിച്ചു. 1979 ലെ ഇസ്​ലാമിക വിപ്ലവത്തിന് ശേഷം അമേരിക്കയ്ക്ക് ഇറാനില്‍ നേരിട്ടുള്ള നയതന്ത്ര പ്രാതിനിധ്യമില്ല. സ്വിസ് എംബസി മുഖേനെയാണ്  ഇടപെട്ടിരുന്നത്. ഇറാനുമായും യുഎസുമായും ധാരണയിലെത്തിയ ശേഷമാണ് എംബസി തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും സ്വിറ്റ്സര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ENGLISH SUMMARY:

US President Donald Trump is dispatching envoys Jared Kushner and Steve Witkoff to Islamabad for a second round of peace talks with Iran. Iranian Foreign Minister Abbas Araghchi, currently in Pakistan, clarified that Tehran has no plans for direct negotiations with the US. Vice President JD Vance remains on standby, following a marathon first round that failed to resolve the Strait of Hormuz blockade. The talks, mediated by Pakistan, aim to stabilize the ceasefire and end the 2026 conflict in West Asia.