FILE PHOTO: Commander-in-chief of the Islamic Revolutionary Guard Corps, Major General Hossein Salami and commander of the IRGC Aerospace Force, Amir Ali Hajizadeh, visit an underground of the new "missile city" at an undisclosed location in Iran, in this picture obtained on January 11, 2025. IRGC/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS IMAGE HAS BEEN SUPPLIED BY A THIRD PARTY./File Photo

പശ്ചിമേഷ്യന്‍ യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ ട്രംപിന്‍റെ വാദങ്ങളെ ഖണ്ഡിച്ച് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇറാന്‍റെ മിസൈല്‍ ശേഷി തകര്‍ത്തുവെന്നും മിസൈല്‍ ലോഞ്ചറുകള്‍ പൂര്‍ണമായും നശിപ്പിച്ചുവെന്നുമായിരുന്നു ട്രംപിന്‍റെയും ഇസ്രയേലിന്‍റെയും വാദം. എന്നാല്‍ ഇത് വാസ്തവമല്ലെന്നും ഇറാന്റെ മിസൈല്‍ ലോ‍ഞ്ചറുകളില്‍ പകുതിയിലേറെയും ഇപ്പോഴും സജീവമാണെന്നും ആയിരത്തിലേറെ ഡ്രോണുകളെങ്കിലും കുറ‍‌ഞ്ഞത് ഇറാന്‍റെ പക്കല്‍ ഇപ്പോഴും ശേഷിക്കുന്നുവെന്നുമാണ് യുഎസ് ഇന്‍റലിജന്‍സ് വെളിപ്പെടുത്തിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്ക നശിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന മിസൈല്‍ ലോഞ്ചറുകള്‍പ്പോലും ഇപ്പോഴും പ്രവര്‍ത്തനക്ഷമവും വേണമെങ്കില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്നതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോഞ്ചറുകള്‍ ഇറാന്‍ മറച്ച് വച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇറാനില്‍ ഈ ആഴ്ച വരെ 12,300 ലേറെ സ്ഥലങ്ങളിലാണ് യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്. പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയെയും അലി ലാരിജാനി പോലെയുള്ള ഉന്നതരെയും ഉള്‍പ്പടെ യുഎസ്–ഇസ്രയേല്‍ സംഘം വകവരുത്തി. എന്നാല്‍ അമേരിക്ക പ്രഖ്യാപിച്ചത് പോെല ഇറാനില്‍ ഭരണമാറ്റമുണ്ടായതുമില്ല. മിസൈലുകളുടെ വലിയ ശേഖരം ഇറാന്‍റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറാനെ പരാജയപ്പെടുത്തിയെന്നും ലക്ഷ്യങ്ങള്‍ നിറവേറ്റിയെന്നും ട്രംപ് പറയുന്നതിനിടയിലും ഇസ്രയേലിലും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലും ഇറാന്‍ കനത്ത മിസൈലാക്രമണം നടത്തുകയും ചെയ്തു. 

എണ്ണിയാലൊടുങ്ങാത്ത രഹസ്യ തുരങ്കങ്ങളും മൊബൈല്‍ മിസൈല്‍ ലോഞ്ചറുകളുമാണ് ഇറാന്‍റെ കരുത്തെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലോഞ്ചറുകളുമായി സൈന്യം അപ്രത്യക്ഷരാകുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.  എന്നാല്‍ ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം 90 ശതമാനവും തീര്‍ന്നുവെന്നും സൈന്യത്തെ നിര്‍വീര്യമാക്കിയെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് അവകാശപ്പെടുന്നത്. സിഎന്‍എന്നില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് വൈറ്റ് ഹൗസ് വക്താവ് തള്ളുകയും ചെയ്തു. 20 മുതല്‍ 25 ശതമാനം വരെ ലോഞ്ചറുകളേ ഇറാന് ഇനിയുള്ളൂവെന്നാണ് ഇസ്രയേല്‍ പറയുന്നത്.

അതേസമയം, ഇസ്രയേലിലും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിലും ഇറാന്‍റെ മിസൈല്‍ ആക്രമണം തുടരുകയാണ.് ദുബായിലെ യുഎസ് ടെക് കമ്പനിയായ ഒറാക്കിള്‍ ആക്രമിച്ചതായും സാരമായ നാനശനഷ്ടം വരുത്തിയതായും ഇറാന്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ യുഎഇ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A classified US intelligence report reveals that over half of Iran's missile launchers remain active, contrary to claims by President Trump and Israel. Despite over 12,300 airstrikes by US forces, Iran retains a significant arsenal of ballistic missiles and over a thousand drones hidden in secret tunnels. While the White House claims 90% of Iran’s capabilities are neutralized, the intelligence suggests mobile launchers and underground facilities remain operational. Tensions escalate as Iran continues missile strikes on US bases and claimed an attack on Oracle’s facility in Dubai.