ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു പ്രഖ്യാപനം. ഇറാനുമായി ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്നും അത് വെറും സമയം പാഴാക്കല്‍ മാത്രമാണെന്നും ട്രംപ് പറഞ്ഞു. 

കഴിഞ്ഞദിവസം ഹോര്‍മുസ് കടലിടുക്കില്‍ ഖത്തര്‍, സൗദി ടാങ്കറുകള്‍ ഉള്‍പ്പെടെ 3 കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കപ്പൽ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്ന് ആരോപിച്ച ട്രംപ് പിന്നാലെ, ഇറാനിലെ 85 കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ് വെടിനിർത്തൽ ധാരണ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്.  ഇറാൻ ഭരണകൂടത്തെയും ജനങ്ങളെയും രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്.  ഇറാന്‍ ജനത നുണയന്മാരും ചതിയന്‍മാരും രോഗംബാധിച്ചവരുമാമെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ ഭരണകൂടം കാൻസർ പോലെയാണ്. എത്രയും പെട്ടെന്ന് അത് മുറിച്ചുമാറ്റേണ്ടതുണ്ട്. അവർ സ്വന്തം ജനങ്ങളെ വേദനിപ്പിക്കുന്നവരാണ്. 54,000 ആളുകളെ കൊലപ്പെടുത്തിയെന്ന് ട്രംപ് ആരോപിച്ചു.

ട്രംപിന്‍റെ വാക്കുകളിങ്ങനെ, ഖമനയിയുടെ മരണാനന്തര ചടങ്ങുകളില്‍ ശ്രദ്ധിക്കേണ്ട സമയയമാണിത്. എന്നാല്‍, അവര്‍ കപ്പലുകള്‍ ആക്രമിക്കുകയാണ് ചെയ്തത്.  അതിനു ശക്തമായ തിരിച്ചടിയും ഞങ്ങള്‍ നല്‍കി. ഇറാന്‍ ഭരണാധികാരികള്‍ ദുഷ്ടന്മാരാണ്. ഇന്നലെ രാത്രി വളരെ ശക്തമായി ഞങ്ങൾ അവരെ ആക്രമിച്ചു. അവർക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ട്. ഇറാനെ ആണവായുധം സ്വന്തമാക്കാൻ സമ്മതിക്കില്ല. 47 വർഷമായി അവർ പ്രശ്നങ്ങളുണ്ടാക്കുകയാണ്. ഇറാനെ ആണവമുക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അത് അമേരിക്ക നടപ്പാക്കാൻ പോവുകയാണ്. 

ENGLISH SUMMARY:

US President Donald Trump announced the end of the ceasefire agreement with Iran during the NATO summit in Ankara, Turkey, stating that further talks with Iran would be a waste of time. The declaration follows recent attacks on three ships, including Qatari and Saudi tankers, in the Strait of Hormuz, which the US blamed on the Iranian military. In response, the US launched airstrikes targeting 85 locations within Iran. Launching a scathing attack on Iran's leadership and people, Trump described the regime as a "cancer" that needs to be removed, accused them of killing 54,000 citizens, and firmly reiterated that the US will ensure Iran never acquires nuclear weapons.