Image: X
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന് വലിയ നാശനഷ്ടങ്ങളാണ് നേരിടേണ്ടി വന്നത്. ഇറാന്‍റെ 31 പ്രവിശ്യകളിൽ ടെഹ്റാൻ ഉൾപ്പെടെ 20ലും കനത്തനാശമുണ്ട്. ഇത് ചോദ്യം ചെയ്യുന്നതാകട്ടെ ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനത്തിന്‍റെ കാര്യക്ഷമതയേയുമാണ്. അടുത്തിടെ ചൈനയിൽ നിന്ന് വാങ്ങിയ എച്ച്ക്യു-9ബി വ്യോമ പ്രതിരോധ സംവിധാനമാണ് ഇറാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പ്രതിരോധ സംവിധാനത്തിന്‍റെ തകര്‍ച്ചയാണ് ഇറാനിലെ നാശനഷ്ടങ്ങളുടെ ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തൽ.
എച്ച്ക്യു-9ബി പിന്തുണയുള്ള ഈ പ്രതിരോധ സംവിധാനങ്ങളെ യുഎസിന്റെയും ഇസ്രയേലിന്റെയും സംയുക്ത വ്യോമശക്തി തകർത്തിരിക്കാനും സാധ്യതയുണ്ട്. മുന്‍പ് പാകിസ്ഥാന്‍ ഉപയോഗിച്ചിരുന്നതും എച്ച്ക്യു-9ബി തന്നെയായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി പാക്കിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ തടയാനും അന്ന് എച്ച്ക്യു-9ബിയ്ക്ക് സാധിച്ചിരുന്നില്ല. അങ്ങിനെയിരിക്കെ സ്വന്തം തന്ത്രപ്രധാന മേഖലകളില്‍ ചൈന വിന്യസിച്ചതായി കരുതപ്പെടുന്ന എച്ച്ക്യു-9ബിന്‍റെ കഴിവുകളും ചോദ്യം ചെയ്യപ്പെടുകയാണ്. ALSO READ: സൈപ്രസിലെ ബ്രിട്ടീഷ് സൈനികത്താവളം ആക്രമിച്ച് ഇറാന്‍; നാശനഷ്ടങ്ങള്‍ ...
എന്താണ് HQ-9B?
റഷ്യയുടെ എസ്-300പിഎംയു, അമേരിക്കയുടെ പാട്രിയറ്റ് പിഎസി-2 സിസ്റ്റങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനമാണ് എച്ച്ക്യു-9ബി. പൂര്‍ണമായി തദ്ദേശീയമായി നിർമ്മിച്ചതാണിത്. 2006 ലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. മാത്രമല്ല കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇത് ഉപയോഗത്തിലുമുണ്ട്. ALSO READ: ഇറാന്‍ ആക്രമണം; യുഎസിന് സൈനിക താവളങ്ങള്‍ വിട്ടു നല്‍കി യുകെ; ലക്ഷ്യം പ്രതിരോധം മാത്രമോ? ...
260 കിലോമീറ്ററാണ് എച്ച്ക്യു-9ബിയുടെ ദൂരപരിധി. ഒരേസമയം ആറു മുതല്‍ എട്ട് ലക്ഷ്യങ്ങളെ ആക്രമിക്കാനും 100 ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാനും ഇതിന് സാധിക്കും. റഡാർ ഹോമിങും പാസീവ് ഇൻഫ്രാറെഡ് സീക്കറുമാണ് മറ്റ് പ്രത്യേകതകള്‍. ചൈനയുടെ തന്ത്രപരമായ മേഖലകളായ ബെയ്ജിങ്, ടിബറ്റ്, ദക്ഷിണ ചൈനയിലെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ എച്ച്ക്യു-9ബി വിന്യസിച്ചിട്ടുണ്ട്. അതായത് ചൈനയുടെ വ്യോമ പ്രതിരോധ ശൃംഖലയുടെ പ്രധാന ഘടകമാണ് ഈ ഉപരിതല-വ്യോമ മിസൈൽ സംവിധാനം. ALSO READ: 'വിഷപ്പാമ്പിന്‍റെ തല തകര്‍ത്തു'; ഇറാന്‍ സൈന്യത്തിന്‍റെ ആസ്ഥാനം തകര്‍ത്തെെന്ന് യുഎസ് ...
എണ്ണയ്ക്ക് പകരം ആയുധം എന്ന കരാറിന്‍റെ ഭാഗമായാണ് ചൈനയില്‍ നിന്നും ഇറാൻ എച്ച്ക്യു-9ബി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ലെ ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാന്‍റെ പക്കലുണ്ടായിരുന്ന റഷ്യൻ S-300PMU-2 മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് ഇറാന്‍ തങ്ങളുടെ ആയുധപ്പുര നവീകരിച്ചതും എച്ച്ക്യു-9ബി കൂട്ടിച്ചേര്‍ക്കുന്നതും. ഇറാന്‍റെ നതാൻസ് ആണവ കേന്ദ്രം, ഫോർഡോ ആണവകേന്ദ്രം, ടെഹ്‌റാനും ഇസ്ഫഹാനും സമീപമുള്ള വ്യോമതാവളങ്ങൾ എന്നിങ്ങനെ തന്ത്രപ്രധാന മേഖലകളില്ലാം എച്ച്ക്യു-9ബി വിന്യസിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ALSO READ: സാഹചര്യം മുതലെടുത്ത് തട്ടിപ്പ് സംഘങ്ങളും! ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ് ...