Military helicopters and personnel operate in a location given as the Arabian Sea in this screengrab obtained from a video released by U.S. Central Command (CENTCOM) on July 25, 2026. CENTCOM said the video showed U.S. operations enforcing a naval blockade against Iran. U.S. Central Command/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT VERIFICATION

  • രണ്ടാഴ്ചയായി തുടരുന്ന ആക്രമണം പൊടുന്നനെ നിര്‍ത്തി അമേരിക്ക. സൗദിയിലെ എണ്ണകേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം

കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനുനേരെ നടത്തിവന്ന വ്യോമാക്രമണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് അമേരിക്ക. ഇറാന്‍ സമാധാനത്തിനും ചര്‍ച്ചകള്‍ക്കും തയാറായില്ലെങ്കില്‍ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് യു.എസ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അതിനിടെ ചെങ്കടല്‍ തീരത്തുള്ള സൗദി അറേബ്യയുടെ എണ്ണ കേന്ദ്രങ്ങള്‍ക്കുനേരെ യെമനിലെ ഹൂതി വിഭാഗം കനത്ത ആക്രമണം നടത്തിയതായും റിപ്പോര്‍ട്ട്.

തുടര്‍ച്ചയായ 13 രാത്രികളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷമാണ് അമേരിക്ക ഇറാനെതിരായ ആക്രമണം അപ്രതീക്ഷിതമായി നിര്‍ത്തിവച്ചത്. യുദ്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ അമേരിക്ക എന്തുകൊണ്ട് ആക്രമണം പൊടുന്നനെ നിര്‍ത്തിയെന്നുള്ള ചോദ്യവും ഇതോടൊപ്പം ഉയരുകയാണ്. ആയുധശേഖരത്തില്‍ കാര്യമായ കുറവ് വന്നതും ആഗോള ഊര്‍ജവിപണിയും സാമ്പത്തികരംഗവും താറുമാറാകുന്നതും കണക്കിലെടുത്താണ് പ്രസിഡന്റ് ട്രംപ് ആക്രമണവ്യാപ്തി കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ലോകസമാധാനത്തിനാണ് യുഎസ് പ്രാമുഖ്യം നല്‍കുന്നതെന്നും വക്താക്കള്‍ പറയുന്നു. 

അതേസമയം സൗദിയിലെ ആരാംകോയുടെ ജിസാൻ, യാൻബു എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. എണ്ണകേന്ദ്രത്തിനു സമീപത്തുനിന്നും വലിയ തോതില്‍ പുക ഉയര്‍ന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. യാന്‍ബുവിലെ കേന്ദ്രത്തിനു നേരെവന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണം പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹോര്‍മുസ് പാത അടയ്ക്കപ്പെട്ടതോടെ സൗദി എണ്ണക്കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ചെങ്കടല്‍ തീരത്തുള്ള ഈ രണ്ട് കേന്ദ്രങ്ങളെയാണ്. 

അതേസമയം ഹൂതി ആക്രമണത്തിനു മറുപടിയായി സൗദി സഖ്യസേന യെമനിലെ ഹുദൈദ, മാരിബ്, അൽ ജൗഫ് എന്നിവിടങ്ങളിലെ ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ ബോംബാക്രമണം നടത്തിയതായും സൂചനയുണ്ട്. ഇതോടെ 2022 മുതൽ യെമനിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ പൂർണമായും തകർന്ന നിലയിലായി. മാത്രമല്ല

ചെങ്കടലില്‍ സൗദി കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയതായി ഹൂതികൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ മേഖലയിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെയും ഗതാഗത പാതകളെയും കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് സാധ്യത. 

US Suspends Airstrikes on Iran Amid Weapon Shortages as Houthi Strikes Hit Saudi Oil Sites:

The United States has temporarily halted its 13-night airstrike campaign against Iran, citing depleting weapon supplies and concerns over global energy market disruptions, while warning Iran of severe consequences if peace talks are rejected. Meanwhile, Yemen's Houthi rebels launched drone and ballistic missile attacks on Saudi Aramco's key Red Sea oil facilities in Jizan and Yanbu. In response, Saudi-led coalition forces bombed Houthi strongholds in Hodeidah, Marib, and Al-Jawf, effectively shattering the 2022 ceasefire agreement in Yemen. These escalating regional tensions and Houthi blockades on Saudi shipping threaten to further cripple global oil supplies and maritime trade routes.