uss-abraham-lincon-houthis

യു.എസ് സൈന്യത്തിന്‍റെ വിമാനവാഹിനി യുദ്ധകപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പശ്ചമേഷ്യയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍റെ സഖ്യകക്ഷികള്‍  രംഗത്തെത്തി. ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഇറാനെതിരായ ആക്രമണം തങ്ങള്‍ക്കെതിരായ ആക്രമണമാണെന്ന് ഹിസ്ബുല്ല പറഞ്ഞു. 

തരിപ്പണമായി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍! ചോരച്ചാലായി സമുദ്രം; വന്‍ മുന്നറിയിപ്പുമായി ഇറാന്‍

യു.എസ് ഇറാനെ ആക്രമിക്കുമെന്ന ആശങ്കയ്ക്കിടെയാണ് പശ്ചിമേഷ്യയിലേക്ക് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എത്തുന്നത്. മൂന്നു ഗൈഡഡ് മിസൈൽ ഡിസ്ട്രോഡയറുകളും യുദ്ധവിമാനങ്ങളുടെ സ്ക്വാഡ്രൺ അടക്കമാണ് യു.എസ്എസ് എബ്രഹാം ലിങ്കണിന്‍റെ വരവ്. 

ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ നേരിടുമെന്നാണ് ഹുതികളുടെ മുന്നറിയിപ്പ്. നേരത്തെ നടത്തിയ ആക്രമണത്തില്‍ തീപിടിച്ച കപ്പലിന്‍റെ ദൃശ്യമടങ്ങുന്ന ചെറുവിഡിയോയ്ക്കൊപ്പം 'ഉടന്‍' എന്ന തലക്കെട്ടോടെയാണ് ഹൂതികള്‍ ഇറാന് പിന്തുണപ്രഖ്യാപിച്ചത്. ഹൂതികളുടെ ഭാഗത്ത് നിന്നും കൂടുതല്‍ വിശദീകരണമില്ലെങ്കിലും ഇസ്രയേല്‍– ഹമാസ് യുദ്ധ കാലത്ത് ചെങ്കലടലില്‍ 100 ലേറെ കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. ഇത് പുനരാംരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.  

ഇറാനെതിരായ ആക്രമണം ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണമായി കാണുമെന്നാണ് സെക്രട്ടറി ജനറൽ നയിം ഖാസിം പറഞ്ഞത്. ലെബനനില്‍ ഇറാന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കവെയാണ് നയിം ഖാസിയുടെ വാക്കുകള്‍. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ ഹിസ്ബുല്ല നിഷ്പക്ഷത പാലിക്കില്ല. ഇറാനെതിരായ ആക്രമണം മേഖലയാകെ കത്തിക്കും എന്ന മുന്നറിയിപ്പും നയിം ഖാസി നല്‍കി.

ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ കത്തൈബ് ഹിസ്ബുല്ലയും സമാന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ സമ്പൂര്‍ണ യുദ്ധം എന്നാണ് കത്തൈബ് ഹിസ്ബുല്ല തലവന്‌ അബു ഹുസൈൻ അൽ ഹമീദാവി പറഞ്ഞത്. സംഘാംഗങ്ങളോട് യുദ്ധത്തിന് തയ്യാറാകാനും അബു ഹുസൈന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാനെ യു.എസ് ആക്രമിച്ചപ്പോള്‍ പ്രോക്സികള്‍ സഹായത്തിന് എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സഹചര്യം വ്യത്യസ്തമാണെന്നാണ് അബു ഹുസൈന്‍റെ നിലപാട്. 

ENGLISH SUMMARY:

US Iran proxy war escalates as Houthi rebels threaten shipping in the Red Sea following the deployment of the USS Abraham Lincoln to the Middle East. Iran-backed groups like Hezbollah and Kataib Hezbollah have also issued warnings, vowing a full-scale war if Iran is attacked.