യു എ ഇ യിൽ അനധികൃതമായി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന 77 സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ച് മാനവ വിഭവശേഷി മന്ത്രാലയം. കുറഞ്ഞ നിരക്കിൽ ഗാർഹിക തൊഴിലാളികളെ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
Also Read: യുഎഇയുടെ പൊതുമാപ്പ് അവസരം ഉപയോഗിക്കാതെ നിയമലംഘനം; കര്‍ശന നടപടി
ഇത്തരം പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തെ അറിയിക്കാം.ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാനും നിയമിക്കാനും സ്വദേശികളും വിദേശികളും അംഗീകൃത റിക്രൂട്ടിങ് ഓഫീസുകളെയാണ് ആശ്രയിക്കേണ്ടത്.
നിയമനം അംഗീകൃതമാക്കാനും വ്യാജ നിയമനങ്ങൾ തടയാനും മന്ത്രാലയത്തിന്റെ 600590000 നമ്പറിൽ ബന്ധപ്പെടാം. യുഎഇയിൽ ലൈസൻസില്ലാതെ റിക്രൂട്ടിങ് രംഗത്ത് ഇടനിലക്കാരനായി പ്രവർത്തിച്ചാൽ ഒരു വർഷത്തിൽ കുറയാത്ത തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും.