dubai-stranded

ദുബായ് വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന യാത്രക്കാരി

ഇറാന്‍ – ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യയിലാകെ പടര്‍ന്നതോടെ മലയാളികളടക്കമുള്ള പ്രവാസികളും കുടുംബങ്ങളും കടുത്ത ആശങ്കയിലാണ്. നാട്ടിലേക്ക് മടങ്ങാന്‍ വിമാനങ്ങളില്ല. ദുബായിലടക്കം ഇറാന്‍റെ ആക്രമണം തുടരുന്നു. ഇതെല്ലാം സൃഷ്ടിച്ച കടുത്ത സംഘര്‍ഷം പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് നോര്‍ക്ക പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ടെലി കൗണ്‍സലിങ് സൗകര്യം ആരംഭിച്ചു.

gulf-expatriats

യുഎഇയില്‍ പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം

നോർക്ക ഹെൽപ്‌ഡെസ്ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവരില്‍ ആവശ്യമുളളവര്‍ക്ക് കൗണ്‍സലിങ് സേവനം ലഭ്യമാക്കാനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. സേവനങ്ങള്‍ക്കായി പ്രവാസികേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416  എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാം.

അടിയന്തര സഹായത്തിനായി ഇന്നുരാവിലെ 11 മണി വരെ 666 പേര്‍ നോര്‍ക്ക ഹെല്‍പ്പ് ഡസ്കില്‍ ബന്ധപ്പെട്ടിരുന്നു. വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയവര്‍, അടിയന്തിരമായി നാട്ടില്‍ തിരിച്ചെത്തേണ്ടവര്‍, വിദേശയാത്രയ്ക്കിടെ ഗള്‍ഫില്‍ കുടുങ്ങിയവര്‍, തുടങ്ങിയവരാണ് ഇതിലേറെയും. വിവിധ പരീക്ഷകള്‍ക്കായി നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികളുടെ കുടുംബം, വിവാഹത്തിനായി എത്തേണ്ട യുവതിയും കുടുംബവും, ഹോട്ടൽ എക്സ്റ്റൻഷൻ ആവശ്യപ്പെട്ട്, താമസ രജിസ്ട്രേഷൻ അവസാനിച്ചവര്‍, വിമാനം റദ്ദായി ഗ്രേസ് പീരിയഡ് കഴിഞ്ഞാൽ പിഴ ബാധകമാകുമെന്ന ആശങ്കയുളളവര്‍, ട്രാന്‍സിറ്റ് വീസയിലെത്തി കുടുങ്ങിയവര്‍, മരണപ്പെട്ട പ്രവാസികളുടെ  മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എത്തിയ ബന്ധുക്കള്‍ എന്നിവരും ഇതില്‍പ്പെടും. ഹോര്‍മൂസ് കടലിടുക്കിലും സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ കപ്പലില്‍ ജോലി ചെയ്യുന്നവരും കുടുംബങ്ങളും ആശങ്കയിലാണ്.

gulf-explosion

വിമാനസര്‍വ്വീസുകള്‍: സുരക്ഷാ പ്രോട്ടേക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും വിമാനക്കമ്പനികള്‍ റഗുലർ സർവീസ് ആരംഭിച്ചിട്ടില്ല. ചുരുക്കം ചിലര്‍ സൗദിയിലെത്തി കുവൈത്ത് വഴി കേരളത്തിലേക്ക് യാത്ര തിരിക്കുന്നുണ്ട്. ഒമാൻ വഴി റോഡ് മാർഗ്ഗം യാത്ര ചെയ്ത് അവിടെനിന്ന് വിമാനത്തില്‍ കേരളത്തിലേക്ക് വരുന്നവരുമുണ്ട്. വിവരമറിയിക്കുന്നവരില്‍ നിന്ന് അടിയന്തര സാഹചര്യം ആവശ്യമുള്ളവർക്ക് നോര്‍ക്ക കൂട്ടായ്മകള്‍ വഴി സഹായം ലഭ്യമാക്കുന്നുണ്ട്.

flight-radar-gulf

ഗള്‍ഫ് മേഖലയിലെ വിമാനസര്‍വീസിന്‍റെ അവസ്ഥ ഫ്ലൈറ്റ് റഡാര്‍ പ്ലാറ്റ്ഫോമില്‍ നോക്കുന്നവര്‍

നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  നോർക റൂട്ട്സ് ഹെൽപ്‌ഡെസ്ക്  +91-8802012345 (രാജ്യാന്തര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്ന്)  ന്യൂഡൽഹി കേരള ഹൗസ്  കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോര്‍ക്ക സെന്ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായുളള  ഏകോപനത്തിനാണ് കണ്‍ട്രോള്‍ റൂം.

dubai-airport

ദുബായ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം ഇന്നുവൈകിട്ട് ഇന്ത്യൻ സമയം ആറിന് ചേരും. ഗൾഫ് രാജ്യങ്ങളിലെ കേരളീയരുടെ അടിയന്തര ആവശ്യങ്ങൾ മനസിലാക്കുന്നതിനും സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് യോഗം. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി.അനുപമ, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരും പങ്കെടുക്കും.

West Asia Crisis: NORKA Roots Opens 24-Hour Helpline and Counseling for NRKs:

Due to the rising Iran-Israel conflict and resulting travel disruptions, NORKA Roots has launched a 24-hour "Tele-Manassu" counseling service to assist anxious expatriates and their families. Over 600 individuals have already contacted the NORKA helpdesk regarding cancelled flights, visa issues, and being stranded in transit across the UAE and other Gulf nations. The state government has established multiple control rooms in Kerala and New Delhi to coordinate with the Ministry of External Affairs and Indian Missions for emergency aid. Additionally, Chief Minister Pinarayi Vijayan is scheduled to hold an online meeting with Loka Kerala Sabha delegates to assess the ground situation and ensure government support.