This image grab taken from footage broadcast by Iran's IRIB news on June 26, 2025, shows the Supreme Leader of the Islamic Republic Ayatollah Ali Khamenei addressing the nation.  (Photo by IRIB NEWS AGENCY / AFP) / XGTY /  RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / IRIB / " - NO MARKETING NO ADVERTISING CAMPAIGNS  -NO ACCESS ISRAEL MEDIA/PERSIAN LANGUAGE TV STATIONS OUTSIDE IRAN/ STRICTLY NO ACCESS BBC PERSIAN/ VOA PERSIAN/ MANOTO-1 TV/ IRAN INTERNATIONAL/RADIO FARDA  - AFP IS NOT RESPONSIBLE FOR ANY DIGITAL ALTERATIONS TO THE PICTURE'S EDITORIAL CONTENT /

ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് എത്തിയെങ്കിലും  ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എളിടെയെന്ന ചോദ്യം ബാക്കി. വെടിനിര്‍ത്തലിന് ശേഷം ഇറാന്‍ പുറത്തുവിട്ട നേരത്തെ റെക്കോര്‍ഡ് ചെയ്ത വിഡിയോയിലൂടെ ഖമനയി രാജ്യത്തെ അഭിസംബോധന ചെയ്തെങ്കിലും അദ്ദേഹം എവിടെയെന്നതില്‍ അവ്യക്തത തുടരുകയാണ്. 

Also Read: 300 കോടി ഡോളര്‍ തവിടുപൊടി; ഇറാന്‍റെ മിസൈല്‍ വര്‍ഷത്തില്‍ ഇസ്രയേലിന് കനത്ത നഷ്ടം

12 ദിവസം നീണ്ട സംഘര്‍ഷത്തിന് ശേഷം വ്യാഴാഴ്ചയാണ് ഖമനയി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. റെക്കോര്‍ഡ് ചെയ്ത വിഡിയോയില്‍ യുഎസിന്‍റെ ആക്രമണത്തില്‍ രാജ്യത്തിന്‍റെ ആണവ കേന്ദ്രങ്ങളെ ബാധിച്ചെന്ന വാദത്തെ തള്ളിയ ഖമനയി ഇസ്രയേലിനും യുഎസിനും എതിര വിജയിച്ചെന്നും പ്രഖ്യാപിച്ചു. ഇറാൻ പതാകയും തന്‍റെ മുൻഗാമിയും ഇസ്‍ലാമിക് റിപ്പബ്ലിക് സ്ഥാപകനുമായ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ ഛായാചിത്രവും വിഡിയോയില്‍ ഖമനയിക്ക് പിന്നിലായുണ്ട്. ക്യാമറയിൽ നോക്കിയാണ് ഖമേനി സംസാരിച്ചത്. എന്നാൽ എപ്പോഴാണ് വീഡിയോ പകർത്തിയതെന്ന് വ്യക്തമല്ല.

ഇസ്രയേല്‍ ആക്രമണം ആരംഭിച്ച ശേഷം 86 കാരനായ ഖമനയി ഒളിവിലാണെന്നാണ് വിവരം. ജൂണ്‍ 13 ന് നടന്ന ആക്രമണത്തില്‍ ഇറാന്‍റെ മുതിര്‍ന്ന സൈനിക േനതൃത്വത്തെയും ആണവ ശാസ്ത്രഞ്ജരെയും ഇല്ലാതാക്കിയിരുന്നു. ഇതോടെ അദ്ദേഹം മാനസികമായി തളര്‍ന്ന ഖമനയി ഭരണകാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബങ്കറില്‍ കഴിയുന്ന ഖമനയിക്കൊപ്പം കുടുംബവും ഉണ്ടെന്നും റവല്യൂഷണറി ഗാർഡിന്‍റെ എലൈറ്റ് വാലി-യെ അമർ യൂണിറ്റിനാണ് അദ്ദേഹത്തിന്‍റെ സുരക്ഷാ ചുമതലയെന്നുമാണ് വിവരം. 

Also Read: ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ കേടുപാട്; അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍

12 ദിവസത്തെ സംഘര്‍ഷത്തിനിടെ ആയത്തുല്ല ഖമനയിയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇക്കാര്യം ഖമനയിക്ക് അറിയാമായിരുന്നെന്നും അദ്ദേഹം ആഴത്തിലുള്ള ബങ്കറിലേക്ക് മാറിയെന്നും കാട്സ് പറഞ്ഞു. അതേസമയം വെടിനിര്‍ത്തലിന് ശേഷവും ഖമനയിയെ കൊല്ലാന്‍ ഇസ്രയേല്‍ ശ്രമിച്ചേക്കാം എന്നൊരു വാദമുണ്ട്. 

ഇപ്പോഴും ഖമേനിയെ വധിക്കാൻ ശ്രമിച്ചേക്കുമെന്ന്  ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകന്‍ ഹംസെ സഫാവി പറഞ്ഞു. ഖമനയിയുടെ സീനിയര്‍ മിലിട്ടറി അഡ്വൈസറും ഐആര്‍ജിസി കമാന്‍ഡറുമായിരുന്ന ജനറല്‍ യഹ്യ സഫാവിയുടെ മകനാണ് അദ്ദേഹം. അതിനാല്‍ പുറത്തുനിന്നുള്ള സമ്പർക്കത്തിൽ നിന്ന് ഖമനയിയെ കർശനമായി നിയന്ത്രിക്കുന്നുണ്ടെന്നും കർശനമായ സുരക്ഷാ നടപടികൾ സുരക്ഷാ സേന നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Despite a ceasefire, questions linger about the whereabouts of Iran's Supreme Leader, Ayatollah Khamenei. His first address since the 12-day conflict was a pre-recorded video, fueling speculation that the 86-year-old has been in hiding since Israeli attacks killed top military and nuclear personnel.