U.S. Air Force B-2 Spirit bomber, assigned to the 509th Bomb Wing out of Whiteman Air Force Base, Missouri, performs a fly-over during the Speed of Sound Airshow, at Rosecrans Air National Guard Base in St. Joseph, Missouri, U.S. September 14, 2024. U.S. Air National Guard/Master Sgt. Patrick Evenson/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY
ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തിന്‍റെ പത്താം ദിവസം അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഇറാനിലെ ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ന്നെന്ന് റിപ്പോര്‍ട്ട്. ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഉപയോഗിച്ച് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍റെ ആണവകേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ ഇസ്രയേലിന്‍റെ ആവശ്യപ്രകാരമാണ് യുഎസ് ആക്രമണം നടത്തിയത്. Read More: ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ബോംബ് ആക്രമണം; മറ്റാര്‍ക്കും കഴിയാത്തതെന്ന് ട്രംപ്
പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഫോര്‍ഡോ ആണവകേന്ദ്രം അതീവ സുരക്ഷിതമായാണ് ഇറാന്‍ സൂക്ഷിച്ചിരുന്നത്. 60 മുതല്‍ 90 മീറ്റര്‍ വഴെ താഴ്ചയിലാണ് ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ ശാലയുള്ളത്. ഏത് വ്യോമാക്രമണത്തെയും ചെറുക്കാനുള്ള ശക്തിയും ഫോര്‍ഡോയ്ക്കുണ്ട്. റഷ്യന്‍ നിര്‍മിത S-300 ഉം ഫോര്‍ഡോയ്ക്ക് സുരക്ഷയൊരുക്കിയിട്ടുണ്ട്. പരമ്പരാഗത ആയുധങ്ങള്‍ കൊണ്ടോ, ഇസ്രയേലിന്‍റെ കൈവശമുള്ള നൂതന ആയുധങ്ങള്‍ക്കോ പോലും ഫോര്‍ഡോയ്ക്ക് ഒരു പോറലും ഏല്‍പ്പിക്കാന്‍ കഴിയില്ല. ഇതോടെയാണ് ഇസ്രയേല്‍ യുഎസ് സഹായം തേടിയത്. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ രണ്ടാഴ്ച സമയം യുഎസ് ചോദിച്ചിരുന്നുവെങ്കിലും കാത്തിരിക്കാന്‍ കഴിയില്ലെന്നും സ്വന്തം നിലയ്ക്ക് നീങ്ങുമെന്നും ഇസ്രയേല്‍ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് സമ്മര്‍ദത്തിന് വഴങ്ങി യുഎസ് ഇറാനെ ആക്രമിച്ചത്.
ഇറാനെ ആക്രമിച്ചതിന് പിന്നാലെ അമേരിക്കയ്ക്ക് മാത്രം കഴിയുന്നതാണിതെന്ന് ട്രംപ് അവകാശപ്പെട്ടതും ഇതുകൊണ്ടാണ്. യുഎസിന്‍റെ മാത്രം കൈവശമുള്ള ബി2 സ്റ്റെല്‍ത്ത് ബോംബറുകളാണ് ഫോര്‍ഡോയെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. ഇതില്‍ നിന്നും ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ യുഎസ് പ്രയോഗിച്ചു. അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ ദൗത്യം വിജയകരമെന്നും ബോംബിട്ടത്തിന് ശേഷം വിമാനങ്ങള്‍ മടങ്ങിയെത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിന്‍റെ സമയമാണെന്നും ഇറാന്‍ തയാറാകണമെന്നുമായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. പസഫികിലെ ഗുവാമില്‍ നിന്നായിരുന്നു യുഎസ് ഇറാനെ ആക്രമിച്ചത്.