TOPSHOT - Rocket trails are seen in the sky above the Israeli coastal city of Netanya amid a fresh barrage of Iranian missile attacks on June 19, 2025. Sirens sounded across Israel early on June 19 as the Israeli military said it detected incoming missiles from Iran. "A short while ago, sirens sounded in several areas across Israel following the identification of missiles launched from Iran toward the State of Israel," the military said in a post on Telegram. AFP journalists heard explosions in both Tel Aviv and Jerusalem. (Photo by JACK GUEZ / AFP)

  • ഇസ്രയേലിലേക്ക് എത്തിയത് 30 ബാലിസ്റ്റിക് മിസൈലുകള്‍
  • വ്യോമപാത പൂര്‍ണമായും അടച്ച് ഇസ്രയേല്‍
  • ഷെല്‍ട്ടറുകളില്‍ കഴിയാന്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

സംഘര്‍ഷത്തിന്‍റെ പത്താം ദിനം പുലര്‍ച്ചെ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഇസ്രയേലില്‍ വന്‍ നാശം വിതച്ച് ഇറാന്‍റെ മിസൈല്‍ ആക്രമണം.  ബാലിസ്റ്റിക് മിസൈലുകള്‍ മധ്യ ഇസ്രയേലിലും വടക്കന്‍ ഇസ്രയേലിലും പതിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. മുപ്പതോളം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടെത്തിയെന്നും പത്തെണ്ണം ലക്ഷ്യങ്ങളില്‍ പതിച്ചുവെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ ആക്രമണത്തോടെ ടെല്‍ അവീവിലും ജെറുസലേമിലും നിരന്തരം സൈറണുകള്‍ മുഴങ്ങി. 10 ഇടങ്ങളില്‍ സാരമായ നാശനഷ്ടമുണ്ടായി. പന്ത്രണ്ടുപേര്‍ക്ക് പരുക്കേറ്റെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹാഫിയയില്‍ സാരമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി. Also Read: യുഎസ് നീക്കം ലോകസമാധാനത്തിന് ഭീഷണി; സൈനിക നടപടി ഒന്നിനും പരിഹാരമല്ല: യുഎന്‍

Firemen and rescue workers survey the site where a missile launched from Iran struck in Haifa, Israel, on Sunday, June 22, 2025. AP/PTI(AP06_22_2025_000039B)

ഇസ്രയേലിന്‍റെ തീര–മധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്‍റെ ചിത്രങ്ങളടക്കം പുറത്തുവന്നു. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്നിരക്ഷാസേനകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹഫിയയ്ക്ക് പുറമെ നെസ് സിയോണ, റിഷോണ്‍ ലെസയോണ്‍  എന്നിവടങ്ങളിലും ഉഗ്ര സ്ഫോടനങ്ങളുണ്ടായി.  Read More: ഇറാന്‍റെ റഡാറില്‍ 10 യുഎസ് ലക്ഷ്യങ്ങള്‍; തിരിച്ചടി ഇവിടേക്ക്; കടലില്‍ ഹൂതികളുടെ അറ്റാക്ക്

ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. സുരക്ഷാനടപടികളുടെ ഭാഗമായി ഇസ്രയേല്‍ വ്യോമപാത അടച്ചു. നിലവില്‍ ഈജിപ്തുമായും ജോര്‍ദാനുമായുള്ള കര അതിര്‍ത്തികള്‍ മാത്രമാണ് തുറന്ന് കിടക്കുന്നത്.  ഹോം ഫ്രണ്ട് കമാന്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും സാധ്യമാകുന്നത്ര മിസൈലുകളെ വ്യോമപ്രതിരോധത്തിലൂടെ ചെറുക്കുന്നുണ്ടെന്നും ഐഡിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു. 

ENGLISH SUMMARY:

Iran's missile barrage caused significant destruction across central and northern Israel, including Haifa, Ness Ziona, and Rishon LeZion, with sirens blaring in Tel Aviv and Jerusalem. This retaliatory strike follows US attacks on Iranian nuclear facilities