Airmen look at a GBU-57, or the Massive Ordnance Penetrator bomb, at Whiteman Air Base in Missouri. Photo released by the U.S. Air Force on May 2, 2023
ഇസ്രയേലിന്‍റെ ആക്രമണത്തില്‍ പതറാതിരുന്ന ഇറാനെ നേരിടാന്‍ യു.എസ് ഇറക്കിയത് ആയുധപുരയിലെ വിലപിടിപ്പുള്ള ആയുധങ്ങളെ. നാല് എന്‍ജിനുകളുള്ള ബി2 സ്റ്റെല്‍ത്ത് വിമാനങ്ങളാണ് ദൗത്യത്തിലെ പ്രധാനി. ഇറാന്‍റെ ഭൂഗര്‍ഭ ആണവ കേന്ദ്രമായ ഫോര്‍ഡോയ്ക്ക് മുകളില്‍ വര്‍ഷിച്ചത്. GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകളാണ്. ആറു വിമാനങ്ങളിലായി 12 ബോംബുകളാണ് യുഎസ് പ്രഹരിച്ചത്. ഇതിനൊപ്പം മറ്റു ആണവ കേന്ദ്രങ്ങളിലേക്ക് പായിച്ചത് 30 ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകള്‍.
Also Read: 'യുദ്ധം തുടങ്ങിയത് ഇപ്പോള്‍! പിന്നോട്ടില്ലെ'ന്ന് ഇറാന്‍; ഹോര്‍മുസ് അടച്ചു?
ആണവായുധങ്ങളോ പരമ്പരാഗത ആയുധങ്ങളോ ഉപയോഗിച്ച് സായുധമാക്കാന്‍ സാധിക്കുന്നവയാണ് ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍. രണ്ട് പേരടങ്ങുന്ന ക്രൂവാണ് വിമാനം പറത്തുന്നത്. 40,000 പൗണ്ട് പേലോഡുള്ള വിമാനം ആദ്യമായി പറന്നത് 1989 ല്‍. 2001 ല്‍ അഫ്ഗാനിസ്ഥാനിലും ഈയിടെ ഹൂതികള്‍ക്കെതിരെയും ബി2 ഉപയോഗിച്ചു. യുഎസ് എയർഫോഴ്‌സിന്‍റെ ആയുധപുരയില്‍ ആകെയുള്ളത് 20 ബി-2 വിമാനങ്ങള്‍. എല്ലാം മിസോറിയിലെ വൈറ്റ്‌മാൻ എയർഫോഴ്‌സ് ബേസ് ആസ്ഥാനത്ത്. ഇതില്‍ നിന്നും ആറു വിമാനങ്ങളാണ് യുഎസ് ഇറാനിലേക്ക് പറത്തിയത്. ഓരോന്നിനും 2ബില്യണ്‍ ഡോളറാണ് വില.
Also Read: ഫോര്‍ഡോയെ തകര്‍ക്കാന്‍ യുഎസ് ആയുധപുരയിലെ ഭീമന്‍; 13,600 കിലോ ഭാരം; ഭൂമി തുരക്കുന്ന ബോംബ്
30,000 പൗണ്ട് അഥവാ 13600 കിലോ ഭാരമുള്ളവയാണ് മാസ്സീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ ബോംബുകള്‍ക്ക്. 30,000 പൗണ്ടില്‍ 5.300 പൗണ്ട് സ്ഫോടന വസ്തുക്കളാണ്. 60 മീറ്റര്‍ വരെ താഴത്തില്‍ പ്രഹരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ഓരോ ബി–ടു വിമാനത്തിനും രണ്ട് ബോംബുകൾ സൂക്ഷിക്കാൻ കഴിയും. ഇങ്ങനെ ആറു വിമാനങ്ങള്‍ ചേര്‍ന്ന് 12 ബോംബുകളാണ് പ്രഹരിച്ചത്. ബോംബുകള്‍ വികസിപ്പിക്കാനുള്ള ചെലവ് 400–500 മില്യണ്‍ ഡോളറിന് ഇടയിലും നിര്‍മാണ ചെലവ് 3.5 മില്യണ്‍ ഡോളറുമാണ്.
ഇതിനൊപ്പം നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളില്‍ പ്രയോഗിച്ചത് ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളാണ്. ദീര്‍ഘദൂര സബ്സോണിക് ക്രൂയിസ് മിസൈലുകള്‍ യുഎസ് േനവി വികസിപ്പിച്ചവയാണ്. കരയില്‍ നിന്നും സമുദ്രത്തില്‍ നിന്നും തൊടുക്കാന്‍ സാധിക്കുന്ന ആദ്യമായി പ്രയോഗിച്ചത് 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍. ഓരോ മിസൈലിനും 2 മില്യണ്‍ ഡോളര്‍ ചെലവ് വരും.