ഇസ്രയേല്‍ ആക്രമണത്തില്‍ 13  ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇറാനില്‍ മരണം 787ആയി. ഇറാനിലെ ആണവനിലയത്തിന് ആക്രമണത്തില്‍ കേടുപാടെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചു. ടെഹ്റാനിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. ബെയ്റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചു. ഒമാന്‍ ദുക്ം തുറമുഖവും സൗദിയിലെ യു.എസ് എംബസിയും ഇറാന്‍ ആക്രമിച്ചു. റിയാദ്, കുവൈത്ത് എംബസികള്‍ യു.എസ് അടച്ചു. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കപ്പലുകള്‍ കത്തിക്കുമെന്ന് ഇറാന്‍. ലോക സമ്പദ് വ്യവസ്ഥയെ തകര്‍ക്കരുതെന്ന് ചൈന. പശ്ചിമേഷ്യയിലെ 14 രാജ്യങ്ങളില്‍ നിന്ന് ഒഴിയാന്‍ യു.എസ്  പൗരന്മന്‍മാര്‍ക്ക് നിര്‍ദേശം. ഇന്ത്യയില്‍നിന്ന് മൂന്നൂറോളം വിമാനങ്ങള്‍ റദ്ദാക്കി.