Image Credit; Facebook

Image Credit; Facebook

ഇസ്രയേലിന്‍റെ പേരുകേട്ട അയണ്‍ ഡോമിനെയും തകര്‍ത്ത് നാശം വിതച്ച ഫത്താ–1 ഹൈപ്പര്‍ സോണിക് മിസൈലിന് പിന്നാലെ ടെല്‍ അവീവ് ലക്ഷ്യമിട്ട് അത്യാധുനിക സെജ്ജില്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഇറാന്‍. ആകാശത്ത് നൃത്തച്ചുവടുകളെന്നോണം വളഞ്ഞു പുളഞ്ഞു അഗ്നിനാളങ്ങളുണ്ടാക്കിയ സെജ്ജിലിന് 'ഡാന്‍സിങ് മിസൈലെ'ന്നും വിളിപ്പേരുണ്ട്. രണ്ടായിരം കിലോമീറ്റര്‍ വരെ സഞ്ചരിച്ച് പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ളതാണ് സെജ്ജില്‍ മിസൈല്‍. 59 അടി നീളമുള്ള ദീര്‍ഘദൂര മിസൈലിന് 700 കിലോ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്.  ബുധനാഴ്ച രാത്രിയോടെയാണ് സെജ്ജില്‍ മിസൈലുകള്‍ ടെല്‍ അവീവില്‍ നാശം വിതച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. Also Read: ഇസ്രയേലിലെ ആശുപത്രിയില്‍ ഇറാന്‍ ആക്രമണം; കനത്ത നാശം

Israeli air defense system fires to intercept missiles during an Iranian attack over Tel Aviv, Israel, Thursday, June 19, 2025. (AP Photo/Leo Correa)

Israeli air defense system fires to intercept missiles during an Iranian attack over Tel Aviv, Israel, Thursday, June 19, 2025. (AP Photo/Leo Correa)

സംഘര്‍ഷം രൂക്ഷമായ ശേഷം ഇതാദ്യമായാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ദീര്‍ഘദൂര മിസൈലായ സെജ്ജില്‍ ഇസ്രയേലിനെതിരെ പ്രയോഗിക്കുന്നത്. ഇസ്രയേലിന്‍റെ ആക്രമണത്തിന് മറുപടിയായുള്ള ഇറാന്‍റെ 'ഓപറേഷന്‍ ട്രൂ പ്രോമിസ് 3'യുടെ ഭാഗമായി സെജ്ജില്‍ പ്രയോഗിച്ചെന്ന് ഇറാന്‍ വയര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മൊസാദിന്‍റെ ആസ്ഥാനം, ഇസ്രയേലിന്‍റെ വ്യോമതാവളങ്ങള്‍, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ എന്നിവ സെജ്ജില്‍ തകര്‍ത്തുവെന്നാണ് ഇറാന്‍റെ അവകാശവാദം. Read More: 'ഗുഡ് ലക്കെ'ന്ന് ഖമനയിയോട് ട്രംപ്; 24 മണിക്കൂറിനകം ഇറാനെ ആക്രമിക്കും? 

sejjil-missile-iran-dance

Image By Fars Media Corporation, CC BY 4.0, commons.wikimedia.org

ഇറാന്‍റെ വജ്രായുധം; സെജ്ജിലിന്‍റെ പ്രത്യേകത അറിയാം

കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന തരത്തില്‍ ഇറാന്‍ സ്വയം വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലാണ് സെജ്ജില്‍. 2000 കിലോമീറ്ററോളം മിസൈല്‍ സഞ്ചരിക്കും. അതായത് ഇസ്രയേലിന്‍റെ എല്ലാ ഭാഗത്തേക്കും, തെക്ക് കിഴക്കന്‍ യൂറോപ്പ് വരെ എത്താന്‍ ശേഷിയുണ്ടെന്ന് സാരം. സെജ്ജിലിന്‍റെ ഏറ്റവും പുതിയ പതിപ്പുകള്‍ക്ക് 4000 കിലോമീറ്റര്‍ അനായാസം താണ്ടാന്‍ കഴിയുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പറയുന്നത്. ഖര ഇന്ധനമാണ് മിസൈലിനെ ജ്വലിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇത് മിസൈല്‍ വിക്ഷേപണത്തിന്‍റെ വേഗത വര്‍ധിപ്പിക്കാനും, ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് അനായാസം എത്തിക്കുന്നതിനും സഹായിക്കും.എതിരാളികളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താന്‍ പര്യാപ്തമാണ് സെജ്ജലെന്നും അയണ്‍ ഡോമിനെയും ആരോ സംവിധാനത്തെയും സെജ്ജല്‍ മറികടന്നത് ഇതിന് തെളിവാണെന്നും ഇറാന്‍ വ്യക്തമാക്കുന്നു.

സംഘര്‍ഷത്തില്‍ ഇറാന് വ്യക്തമായ മേല്‍ക്കൈയുണ്ടാക്കാന്‍ പോന്നതാണ് സെജ്ജില്‍ മിസൈലുകളെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.സിറിയയുടെയോ, ഇറാഖിന്‍റെയോ,  ലിബിയയുടെയോ സഹായമില്ലാതെ, ഗറില്ല ഗ്രൂപ്പുകളായ ഹിസ്ബുല്ലയെയോ മറ്റോ ആശ്രയിക്കാതെ സ്വന്തം മണ്ണില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് ആക്രമണം നടത്താന്‍ ഇറാനെ പര്യാപ്തമാക്കുന്നതാണിത്.  വളരെ ചുരുങ്ങിയ സമയം മാത്രം മതി വിക്ഷേപണത്തിനെന്നതും സെജ്ജിലിനെ ഇറാന്‍റെ 'ബ്രഹ്മാസ്ത്ര'മാക്കുന്നു.

ENGLISH SUMMARY:

Following the Fattah-1, Iran has launched its advanced Sejjil ballistic missile towards Tel Aviv, reportedly breaching Israel's Iron Dome. Nicknamed "Dancing Missile" for its erratic aerial trajectory, the Sejjil has a 2000 km range and a 700 kg warhead. This long-range missile strike is part of Iran's 'Operation True Promise 3' in response to Israeli attacks, targeting Mossad headquarters and airbases.