ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയില്‍ ഇറാന്‍റെ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. ഇറാനിലെ ഫോര്‍ഡോ ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍റെ ആക്രമണം. ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നായ സോറോക്കോ ആശുപത്രിയിലേക്ക് ഇറാന്‍ തുടര്‍ച്ചയായി ബലിസ്റ്റിക് മിസൈലുകള്‍ തൊടുക്കുകയായിരുന്നു. ടെല്‍ അവീവിലെയും ജറുസലേമിലേയും ജനവാസകേന്ദ്രങ്ങളിലും ഇറാന്‍ ആക്രമണം നടത്തി.. Also Read: ബാങ്കിലിട്ട പണം എടുക്കാനാവാതെ ഇറാന്‍ ജനത; 800 കോടി ക്രിപ്റ്റോയും കവര്‍ന്നു; വളഞ്ഞിട്ട് ആക്രമിച്ച് ഇസ്രയേല്‍
അതേസമയം ഇറാനെ ആക്രമിക്കാന്‍ വൈറ്റ് ഹൗസില്‍ നിന്നുള്ള അന്തിമ അനുമതിക്കായി പെന്‍റഗണ്‍ കാത്തിരിക്കുന്നുവെന്നാണ് സൂചന. ഇറാന്‍ ആണവകേന്ദ്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്ന അരാക്കിലും കൊണ്‍ടാബിലും ഇന്ന് ഇസ്രയേല്‍ ആക്രമണം നടത്തി. ജനങ്ങളോട് ഉടന്‍ മേഖലയില്‍ നിന്ന് ഒഴിയാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍റെ ഫോര്‍ഡോ ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താനാണ് യുഎസ് നീക്കം. . Also Read: ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് ട്രംപിന്‍റെ അനുമതി; എപ്പോഴെന്ന് തീരുമാനമില്ല
ഭൂമിക്കടിയിലുള്ള ആണവകേന്ദ്രം തകര്‍ക്കാന്‍ 1.8 മുതല്‍ 2.4 മീറ്റര്‍ ആഴത്തില്‍ വരെ സ്ഫോടനശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കാന്‍ യുഎസ് ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് എസ് നിമിറ്റ്സ് യുദ്ധക്കപ്പല്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് സംഘര്‍ഷമേഖലയിലേക്ക് നീങ്ങിത്തുടങ്ങി. യൂറോപ്പില്‍ നിന്ന് എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളും സജ്ജമായി. മധ്യേഷ്യയില്‍ 19 പട്ടാളബേസുകളാണ് യുഎസിനുള്ളത്. ഇവിടങ്ങളിലായി അന്‍പതിനായിരം സൈനികരുമുണ്ട്.
എന്നാല്‍ ഡിയേഗോ ഗാര്‍ഷ്യയിലും സൈപ്രസിലുമുള്ള യുകെ മിലിട്ടറി ബേസുകള്‍ ഉപയോഗിക്കാന്‍ യുഎസ് ഇതുവരെയും അനുമതി തേടിയിട്ടില്ല. ഒരു സൈനിക നീക്കമുണ്ടായാല്‍ നിര്‍ണായകമാകുന്ന കേന്ദ്രങ്ങളാണിത്. ആണവപദ്ധതി ഉപേക്ഷിക്കാനും ചര്‍ച്ചയ്ക്ക് വഴങ്ങാനും ഇറാനെ നിര്‍ബന്ധിതരാക്കാനുള്ള സമ്മര്‍ദനീക്കമാണിതെന്നാണ് സൂചന. ഇസ്രയേല്‍ ആക്രമണത്തില്‍ 126 സൈനികരും 239 പൗരന്‍മാരുമടക്കം 585 പേര്‍ ഇറാനില്‍ മരിച്ചെന്നാണ് കണക്ക്. 400 മിസൈലുകളയച്ച് ഇറാന്‍ നല്‍കിയ തിരിച്ചടിയില്‍ ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടു എന്നും മനുഷ്യാവകാശ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.