donald-trump
  • സംഘടിത ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തല്‍
  • കീഴടങ്ങിയ ചരിത്രം ഇറാനില്ലെന്ന് ഖമനയി
  • 'ബുദ്ധിയുള്ളവര്‍ ഇറാനോട് ഭീഷണിയുടെ സ്വരം എടുക്കില്ല'

ഇറാനെ ആക്രമിക്കാന്‍ അമേരിക്ക തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അന്ത്യശാസനം തള്ളിയുള്ള ഖമനയിയുടെ പ്രസംഗത്തിന് പിന്നാലെയാണ് ഇറാന് നല്ലത് വരട്ടെയെന്ന് ട്രംപ് പ്രതികരിച്ചത്. 24 മണിക്കൂറിനുള്ളില്‍ യുഎസ് ഇറാനെ ആക്രമിച്ചേക്കുമെന്ന് ബ്ലൂംബര്‍ഗ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെ ആക്രമിക്കാന്‍ ട്രംപ് ആദ്യം അനുമതി നല്‍കിയിരുന്നുവെന്നും എന്നാല്‍ തന്‍റെ ആവശ്യങ്ങള്‍ക്ക് ടെഹ്റാന്‍ വഴങ്ങിയേക്കുമെന്ന സൂചനകള്‍ ലഭിച്ചതോടെ പദ്ധതി നീട്ടി വയ്ക്കുകയായിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read: ഇറാനെതിരെ യുഎസ് പടയൊരുക്കം വേണ്ട; കടുത്ത മുന്നറിയിപ്പുമായി റഷ്യ

ഇറാനെ താന്‍ ആക്രമിക്കുമോ ഇല്ലയോ എന്ന് ആര്‍ക്കും അറിയില്ലെന്നായിരുന്നു വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപിന്‍റെ പ്രതികരണം.  യുദ്ധം പോലെയൊരു അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് താന്‍ ഒരിക്കല്‍കൂടി ആലോചിക്കുമെന്നും കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമല്ലോ എന്നും ട്രംപ് പറഞ്ഞതായി ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവായുധം സംബന്ധിച്ച കരാറില്‍ എത്തിച്ചേരുക മാത്രമാണ് ഇറാന് മുന്നിലുള്ള വഴിയെന്നും ട്രംപ് ഭീഷണി മുഴക്കി. ഫോര്‍ഡോ പ്ലാന്‍റടക്കം ആക്രമിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. Read More: ടെഹ്റാന്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്‍റെ ആളില്ലാവിമാനം

ഖമനയിയെ വധിക്കുകയാണ് ഇസ്രയേലിന്‍റെ ലക്ഷ്യമെന്ന് നെതന്യാഹുവും എന്നാല്‍ ഇപ്പോള്‍ കൊല്ലുന്നില്ലെന്ന് ട്രംപും വെളിപ്പെടുത്തിയിരുന്നു. നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ക്ഷമയുടെ അതിരുകള്‍ നേര്‍ത്ത് വരികയാണെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്‍റെ ഭീഷണിക്ക് നിശിതമായ ഭാഷയിലായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ മറുപടി. ടെലിവിഷനിലൂടെയുള്ള അഭിസംബോധനയ്ക്കിടെയാണ് ട്രംപിന്‍റെ അന്ത്യശാസനത്തോട് ഖമനയി പ്രതികരിച്ചത്. ഇറാനെയും അതിന്‍റെ ചരിത്രത്തെയും കുറിച്ച് അറിയാവുന്ന ബുദ്ധിയുള്ളവര്‍ ഭീഷണിയുടെ സ്വരം ഇറാനോട് എടുക്കില്ല.  ഇറാന്‍ ആര്‍ക്കും കീഴടങ്ങിയ ചരിത്രമില്ല– ഖമനയി തുറന്നടിച്ചു. ഏതെങ്കിലും തരത്തിലുള്ള യുഎസ് സൈനിക ഇടപെടല്‍ പരിഹരിക്കാനാവാത്ത നാശം അമേരിക്കയ്ക്ക് ഉണ്ടാക്കുമെന്നും ഖമനയി മുന്നറിയിപ്പ് നല്‍കി. 

FILE PHOTO: Iranian Supreme Leader Ayatollah Ali Khamenei speaks during a meeting in Tehran, Iran, May 20, 2025. Office of the Iranian Supreme Leader/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY/File Photo

FILE PHOTO: Iranian Supreme Leader Ayatollah Ali Khamenei speaks during a meeting in Tehran, Iran, May 20, 2025. Office of the Iranian Supreme Leader/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY/File Photo

ഇറാന്‍റെ സുപ്രധാന അധികാരങ്ങള്‍ ഖമനയി സൈന്യത്തിനും അര്‍ധസൈനിക വിഭാഗമായ റവല്യൂഷനറി ഗാര്‍ഡിനും കൈമാറിയെന്ന വാര്‍ത്തകള്‍ നിഷേധിക്കുന്നതായിരുന്നു ഖമനയിയുടെ പ്രസംഗം. വിശ്വസ്തരെ നഷ്ടമായ ഖമനയി കുടുംബാംഗങ്ങളുമൊത്ത് വടക്കുകിഴക്കന്‍ ടെഹ്റാനിലെ ബങ്കറില്‍ ഒളിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  

ENGLISH SUMMARY:

Reports suggest a potential US attack on Iran within 24 hours after Trump's "good luck" remark to Khamenei, who rejected an ultimatum. Bloomberg and Wall Street Journal indicate Trump initially approved strikes but paused for potential Iranian concessions. Trump remains elusive on his decision, stating he'd reconsider before a final war decision