Image Credit: AFP, Reuters

  • കഠിനമായ ശിക്ഷ നല്‍കുമെന്ന് ഇറാന്‍
  • ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ആറ് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു
  • ഇസ്രയേലിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍റെ റവല്യുഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമിയും സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഉള്‍പ്പടെ ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇവര്‍ക്ക് പുറമെ ആറ് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. കനത്തവില ഇസ്രയേലും യുഎസും നല്‍കേണ്ടി വരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി തുറന്നടിച്ചു. ഉന്നത സൈനികത്തലവന്‍മാരുടെ മരണം സ്ഥിരീകരിച്ച ഇറാന്‍ സൈനിക വര്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബുള്‍ഫസല്‍ ഷെകറാച്ചി തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചു.  Also Read: ഇറാനെ ആക്രമിച്ച് ഇസ്രയേല്‍; നിരവധിയിടങ്ങളില്‍ ഉഗ്രസ്ഫോടനം

This handout satellite image provided by Maxar Technologies and taken on February 12, 2025 shows an overview of Iran's Natanz nuclear facility, south of the capital Tehran. A new explosion was heard early on June 13, 2025 at the key uranium enrichment site in Natanz in central Iran, Iranian state television reported, after Israel launched air strikes against the Islamic republic. (Photo by Satellite image ©2021 Maxar Technologies / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / Satellite image ©2021 Maxar Technologies " - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS - The watermark may not be removed/cropped / THE WATERMARK MAY NOT BE REMOVED/CROPPED

ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി നൂറിലേറെ ഡ്രോണുകളാണ് ഇറാന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് അയച്ചത്. ടെല്‍ അവീവിലുള്‍പ്പടെ സൈറണുകള്‍ മുഴങ്ങിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇറാന്‍ അയച്ച ഡ്രോണുകളെയെല്ലാം വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കിയതായി ഐഡിഎഫ് അവകാശപ്പെട്ടു. 'നേഷന്‍ ഓഫ് ലയണ്‍സ്' എന്ന പേരില്‍ പുലര്‍ച്ചെയോടെ ഇസ്രയേല്‍ നടത്തിയ ഓപറേഷനില്‍ 200 യുദ്ധവിമാനങ്ങള്‍ പങ്കെടുത്തുവെന്നും നൂറിലേറെ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നുമാണ് റിപ്പോര്‍ട്ട്. Read More: കുതിച്ചുയര്‍ന്ന് ഇന്ധന വില; കൂപ്പുകുത്തി ഏഷ്യ–പസഫിക് വിപണി

ഇറാന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണം ആശങ്ക ഉളവാക്കുന്നതാണെന്നും സംഘര്‍ഷം പരിഹരിക്കാന്‍കുതിച്ചുയര്‍ന്ന് ഇന്ധന വില; കൂപ്പുകുത്തി ഏഷ്യ–പസഫിക് വിപണി ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ തനിക്ക് അദ്ഭുതമില്ലെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ വ്യോമപാത അടച്ചു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജോര്‍ദനും വ്യോമപാത അടച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Israeli attacks targeting nuclear sites killed seven high-ranking Iranian officials, including Revolutionary Guard head Hossein Salami and military chief Mohammad Bagheri, along with six nuclear scientists. Iran's Supreme Leader Ayatollah Khamenei warned Israel and the US will "pay a heavy price," while a military spokesperson vowed retaliation.