FILE - In this March 22, 2012, file photo, a pumpjack is silhouetted against the setting sun in Oklahoma City. The average U.S. price of regular-grade gasoline has plummeted 22 cents a gallon over the past three weeks, to $2.51. Industry analyst Trilby Lundberg of the Lundberg Survey said Sunday, Dec. 9, 2018, that falling crude oil costs are the main reason for the decrease at the pump. (AP Photo/Sue Ogrocki, File)
ഇറാന്‍റെ ആണവ പദ്ധതികള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുന്നു. 7 ശതമാനത്തിലധികമാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ വര്‍ധന. ബാരലിന് 7. 67 ശതമാനം ഡോളറായിരുന്ന യുഎസ് വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് 73.26 ശതമാനം ഡോളറായാണ് ഉയര്‍ന്നത്. ആഗോള ബെഞ്ച്മാര്‍ക്കായ ബ്രെന്‍റ് ക്രൂഡ് ഓയില്‍ ബാരലിന് അഞ്ച് ഡോളറായിരുന്നത് 74.23 ഡോളറായും ഉയര്‍ന്നു. Also Read: ഇറാനെ ആക്രമിച്ച് ഇസ്രയേല്‍; നിരവധിയിടങ്ങളില്‍ ഉഗ്രസ്ഫോടനം
Pedestrians pass by an electronic stock board showing Japan's Nikkei index at a securities firm in Tokyo, Wednesday, June 11, 2025. (AP Photo/Louise Delmotte)
ഏഷ്യാ–പസഫിക് വിപണിയും ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ കുത്തനെ ഇടിഞ്ഞു. ജപ്പാന്‍റെ നീക്ഇ 225 1.28 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.83 ശതമാവും ഇടിഞ്ഞു. ഓസ്ട്രേലിയയുടെ എസ്ആന്‍റ്പി/ എഎസ്എക്സ് 200 മന്ദഗതിയിലാണ് വ്യാപാരം. അതേസമയം ഹോങ്കോങിന്‍റെ ഹാങ്സെങ്ക് ഇന്‍ഡക്സില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെയോടെയാണ് ടെഹ്റാനിലെ വിവിധയിടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പന്ത്രണ്ടിലേറെ സ്ഥലങ്ങളില്‍ ആക്രമണമുണ്ടായതായി ഇറാനും സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സ്ഥതി വഷളാക്കുകയേയുള്ളൂവെന്നും ഒമാനില്‍ നടക്കേണ്ട ഇറാന്‍–യുഎസ് ആറാം റൗണ്ട് ചര്‍ച്ചകള്‍ക്ക് ഇനി സാധ്യത കുറവാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളായത് യുഎസ് വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. യുഎസ് ഓഹരി വിപണി ഇന്നലെ തന്നെ ഇടിഞ്ഞിരുന്നു.
This handout photo released by Iran's Revolutionary Guard Corps (IRGC) official Sepah News Telegram channel on June 13, 2025 reportedly shows a damaged building in Tehran on fire following Israeli strikes on the Iranian capital early in the morning. Israeli Prime Minister Benjamin Netanyahu said in a video statement in the early hours of June 13 that Israel carried out strikes on Iran and the military operation against the Islamic republic would "continue for as many days as it takes". (Photo by SEPAH NEWS / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / SEPAH NEWS " - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
ടെഹ്റാനിലെ വിവിധയിടങ്ങളില്‍ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇറാനെ ആക്രമിച്ചതിന് പിന്നാലെ വ്യോമപാത അടച്ച ഇസ്രയേല്‍ , രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ടെഹ്റാനും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇറാനെതിരെ ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കുമെന്ന് ഇസ്രയേല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.