TOPICS COVERED

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് മികച്ച സാഹിത്യ വ്യക്തിത്വത്തിനുള്ള സിൽക്ക് റോഡ് ഫോറം പുരസ്കാരം. സാഹിത്യത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ആദരം. 'ഇൻസ്പിരേഷൻൽ ലിറ്റററി ഫിഗർ ഫോർ സിൽക്ക് റോഡ് പോയറ്റ്സ് പുരസ്കാരം' നൽകി വേൾഡ് സിൽക്ക് റോഡ് ഫോറമാണ് അദ്ദേഹത്തെ ആദരിക്കുന്നത്. “സായിദ്” , “ഫ്ലാഷസ് ഓഫ് വേർഡ്സ്“ തുടങ്ങിയ കൃതികളിലൂടെ അദ്ദേഹം ലോകസാഹിത്യത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ മാസം 27ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള കവികളും കലാകാരന്മാരും പങ്കെടുക്കുന്ന സിൽക്ക് റോഡ് രാജ്യാന്തര കാവ്യോത്സവത്തിന് ദുബായ് വേദിയാകുന്നതിനിടെയാണ് ഈ പ്രഖ്യാപനം. 

ENGLISH SUMMARY:

Dubai ruler Sheikh Mohammed bin Rashid Al Maktoum has been honoured with the prestigious Silk Road Forum Award for his visionary leadership and transformative contributions to global trade and connectivity. The award highlights Dubai's strategic role in modern Silk Road initiatives.