dubai-city

TOPICS COVERED

സുരക്ഷ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ദുബായിയെ ഇനിമുതൽ നഗര- ഗ്രാമീണ മേഖലകളായി തരംതിരിക്കും. ദുബായ് പൊലീസ് എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  ഇതോടെ, പൊലീസ് സാന്നിധ്യവും പൊലീസ് പട്രോളിംഗും കൂടുതല്‍ സുഗമമാകും. സ്മാര്‍ട്ട് സാങ്കേതികവിദ്യകളും നിര്‍മ്മിത ബുദ്ധിയും പ്രയോജനപ്പെടുത്തി സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നും ദുബായ് പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി വ്യക്തമാക്കി