iran-us-aivideo
  • ഇറാനെതിരെ അമേരിക്കയ്ക്കൊപ്പം നിന്ന കമ്പനികള്‍ പശ്ചാത്തപിക്കണമെന്നും നഷ്ടം നികത്താന്‍ തയാറാകണമെന്നും ആവശ്യം

ഇറാനെതിരായ ആക്രമണത്തെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ ടെക് ഭീമന്‍മാരെ ലക്ഷ്യമിട്ട് ഇറാന്റെ എഐ വിഡിയോ. ടെക് കമ്പനികളായ ആമസോണ്‍, മൈക്രോസോഫ്റ്റ്, സ്പേസ് എക്സ് ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം നടത്തുന്ന എഐ ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്. കമ്പനികള്‍ക്കുള്ള മുന്നറിയിപ്പായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. 

Also Read: സെക്സ് ചെയ്യാന്‍ താല്‍പര്യമില്ലാതെ ബ്രിട്ടനിലെ യുവത; പ്രിയം സെക്സിറ്റിങ്ങിനോടും പോണിനോടും

‘ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവരെ വെറുതെവിടില്ല’ എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. പിന്നാലെ അമേരിക്കന്‍ ജനതയെ ഉപദ്രവിക്കില്ലെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമമായ മെഹര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. യുഎസ് കമ്പനികളുടെ ആസ്ഥാനങ്ങള്‍ തകരുന്നതും കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നതും വിഡിയോയിലുണ്ട്. ഇറാനെതിരായ യുദ്ധത്തില്‍ ഈ മൂന്ന് കമ്പനികളും അമേരിക്കയെ സഹായിക്കുന്നുവെന്നതാണ് ആരോപണം. 

 ഇറാനെതിരെ അമേരിക്കയ്ക്കൊപ്പം നിന്ന കമ്പനികള്‍ പശ്ചാത്തപിക്കണമെന്നും നഷ്ടം നികത്താന്‍ തയാറാകണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ സമാനമായ രീതിയിലുള്ള ആക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇംഗ്ലിഷിലാണ് വിവരണം. അമേരിക്കന്‍, ഇസ്രയേല്‍ സൈന്യവുമായി രഹസ്യധാരണ നടത്തുന്നവരാണ് ഈ കമ്പനികളെന്നും ഇറാന്‍ പങ്കുവച്ച വിഡിയോയ്ക്കൊപ്പമുള്ള ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു. 

ഫെബ്രുവരി 28ന് മിനാബ് ഷജറേ തയിബ പ്രൈമറി സ്കൂളിനു നേരെയുണ്ടായ ആക്രമണമാണ് ഇറാന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അന്ന് യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 165 പെണ്‍കുട്ടികളെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്തവര്‍ഷം ജനുവരി അവസാനം വരെ യുദ്ധം നടത്താനുള്ള ഫണ്ടിങ് അമേരിക്കയ്ക്കുണ്ടെന്ന് മുന്‍പ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. 

ജനുവരിയിലാണ് ഡോമോക്രാറ്റിക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് അധികാരമേല്‍ക്കുക. ഇതോടെ ഒരുപക്ഷേ സൈനിക നീക്കം അവസാനിപ്പിക്കാനോ നിയന്ത്രിക്കാനോ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. എന്നാല്‍ ജനുവരിയില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന തരത്തിലുള്ള സൂചനകളൊന്നും ട്രംപ് നല്‍കിയിട്ടില്ല. 

Iran releases ai video threatening US tech companies:

Iran has released an AI-generated video depicting drone attacks on the headquarters of US tech giants Amazon, Microsoft and SpaceX, accusing them of supporting American military operations against Iran. The video, released by Iran's Mehr News Agency, warns the companies that they will be held accountable for the deaths of children and urges them to compensate for the alleged damage