എച്ച്–വണ്‍ബി വീസാ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. കഴിഞ്ഞ സെപ്റ്റംബറില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ട്രംപ് ഉയര്‍ത്തിയ വീസഫീസ് നിയമവിരുദ്ധമെന്ന് യുഎസ് ജില്ലാ ജഡ്ജി ലിയോ സോറോകിന്‍. ഇരുപത് ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ബൂസ്റ്റണ്‍ കോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപ് ഉയര്‍ത്തിയ ഫീസ് കോടതി റദ്ദാക്കി.

വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്കായുള്ള എച്ച്–വണ്‍ബി വീസ 1,00,000 ഡോളർ ആയാണ് ട്രംപ് കുത്തനെ ഉയര്‍ത്തിയിരുന്നത്. ഏകദേശം 84ലക്ഷം രൂപ വരുന്ന ഈ ഫീസ് വര്‍ധന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കിയിരുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ചുമത്തിയ ഈ ഫീസ് നിയമവിരുദ്ധമായ നികുതിയാണെന്നും കോടതി നിരീക്ഷിച്ചു.

എച്ച്–വണ്‍ബി വീസാഫീസ് വര്‍ധനവിനെതിരെ സെപ്റ്റംബറില്‍ തന്നെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീസാവര്‍ധനയെന്നായിരുന്നു ട്രംപ് ഭരണകൂടം ഈ ഭീമമായ തുകയെ ന്യായീകരിച്ചത്. എന്നാല്‍ വിഷയത്തിലെ കോടതി ഇടപെടലില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

US Judge Overturns Trump's H-1B Visa Fee Hike:

H-1B visa fee hike by former US President Donald Trump has been declared illegal by a US District Judge. This ruling, which canceled a significant increase in visa fees, was a major setback for the Trump administration's immigration policies and provided relief to many foreign workers, including those from India.