കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് മഹത്തായ കാര്യമാണ്. അനാഥരായവരെ എടുത്തുവളര്‍ത്തി അവര്‍ക്ക് ഒരു പുതു ജീവിതം നല്‍കുക. മനുഷ്യത്വത്തിന്റെ മഹനീയ മാതൃകകളിലൊന്നാണത്. യുഎസിലെ ന്യൂപോര്‍ട്ടില്‍ ടീച്ചറായി ജോലി ചെയ്തിരുന്ന 35കാരിയായ ആംബര്‍ സ്വെയിന്‍ ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്ന ഒരാളായിരുന്നു. എന്നാല്‍ ടീച്ചര്‍ ഇന്നൊരു കേസിലാണ്. വെറുമൊരു കേസല്ല, ദത്തെടുത്ത മക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കേസ്.

കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മേയ് 18നാണ് വാഷിങ്ടണ്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന് ഒരു രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ആംബര്‍ സ്വെയിനാണെന്ന് തെളിയുകയായിരുന്നു. കൗമാരക്കാരെ ചോദ്യം ചെയ്തപ്പോള്‍ ഒട്ടേറെ തവണ അമ്മയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. അറസ്റ്റിന് രണ്ട് ദിവസം മുന്‍പാണ് അവസാനമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും ഇരുവരും പറഞ്ഞു. തങ്ങള്‍ കിടക്കയില്‍ ഒരുമിച്ച് കിടക്കാറുണ്ടെന്നും പരസ്പരം രഹസ്യഭാഗങ്ങളില്‍ തൊടാറുണ്ടെന്നും ഇരുവരും പൊലീസിന് മൊഴി നല്‍കി. ഇരുവരുമായും 18 വയസിന് മുന്‍പാണോ ആംബര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും ചോദ്യമുയര്‍ന്നു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആദ്യം ആംബര്‍ നിഷേധിച്ചു. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മക്കളില്‍ ഒരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും, ആ സമയത്ത് ആണ്‍കുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നെന്നും ആംബര്‍ വാദിച്ചു. കേസില്‍ ആംബറിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 20,000 ഡോളര്‍ ജാമ്യത്തുകയായി കെട്ടിവച്ചു. നിലവില്‍ സ്കൂളില്‍ ജോലിക്ക് പോകരുതെന്നും നിര്‍ദേശം കിട്ടും വരെ എല്ലാ ആണ്‍കുട്ടികളില്‍ നിന്നും അകലം പാലിക്കണമെന്നും ആംബറിന് കര്‍ശന നിര്‍ദേശമുണ്ട്.

ENGLISH SUMMARY:

Amber Swain, a teacher from the US who was a proponent of adoption, is now facing charges of sexual relations with her adopted teenage sons. This case highlights a disturbing development concerning child welfare and abuse allegations.