യൂറോപ്യന്‍ യൂണിയനുമേല്‍ 25% അധികതീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ട്രക്കുകള്‍ക്കും മേലാണ് ഇറക്കുമതിച്ചുങ്കം കൂട്ടുന്നത്.

വ്യാപാര കരാര്‍ പാലിക്കാത്തതിനാലാണ് നടപടിയെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍, കാറുകളും ട്രക്കുകളും യുഎസിലെ പ്ലാന്റുകളില്‍ നിര്‍മിക്കുകയാണെങ്കില്‍ തീരുവ ചുമത്തില്ലെന്നും ട്രംപ് വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയ നികുതികൾക്കു പകരം പുതിയ ഇറക്കുമതി നികുതികളുമായി മുന്നോട്ടുപോകാൻ ഡോണൾഡ് ട്രംപ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീം കോടതി ട്രംപ് ഏർപ്പെടുത്തിയ പ്രത്യേക ഇറക്കുമതി തീരുവകൾ റദ്ദാക്കിയത്. പകരമായി താൽക്കാലിക ഇറക്കുമതി നികുതികൾ ഉടൻ ട്രംപ് നടപ്പിലാക്കിയിരുന്നു.

ഈ താൽക്കാലിക നികുതികളുടെ കാലാവധി മൂന്ന് മാസത്തിനുള്ളിൽ അവസാനിക്കും. യുഎസ് ട്രഷറിയിലേക്കുള്ള വരുമാനം നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സുസ്ഥിരമായ താരിഫുകൾ ഏർപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ഭരണകൂടം ഇപ്പോൾ.

ENGLISH SUMMARY:

US President Donald Trump has announced a 25% tariff on European Union imports, specifically targeting cars and trucks. This action is a response to alleged violations of trade agreements, though tariffs will be waived if vehicles are manufactured in US plants.