TOPSHOT - An Iraqi woman walks past a portrait of Iraq's top Shiite cleric Ayatollah Ali al-Sistani and Iran's supreme leader Ayatollah Ali Khamenei during march in the Kadhimiya district of Baghdad on June 21, 2025, to protest against Israel's strikes on Iran. (Photo by AHMAD AL-RUBAYE / AFP)
വ്യോമാതിര്‍ത്തി ലംഘിച്ച് യുദ്ധവിമാനങ്ങളുമായി ഇറാനിലെത്തി ആക്രമണം നടത്തിയ യുഎസ് നടപടി പൊറുക്കാനാവാത്ത കുറ്റമെന്ന് ഇറാന്‍. ആക്രമണത്തിന് കനത്ത വില അമേരിക്ക നല്‍കേണ്ടി വരുമെന്നും പശ്ചിമേഷ്യയിലുള്ള ഓരോ അമേരിക്കക്കാരനും അത് സാധാരണക്കാരന്‍ ആയാലും സൈനികനായാലും ഇറാന്‍റെ ശത്രുവും ലക്ഷ്യവുമാണെന്നും ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ പ്രസ്താവിച്ചു. 'ഇറാന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ച് കടന്നുകയറിയ യുഎസ്, വലിയ കുറ്റമാണ് ചെയ്തത്. യുഎസിന് പശ്ചിമേഷ്യയില്‍ ഒരു കാര്യവുമില്ല. യുഎസ് പ്രസിഡന്‍റ്, നിങ്ങളിത് തുടങ്ങി, ഞങ്ങള്‍ ഇത് അവസാനിപ്പിക്കും' എന്നായിരുന്നു പ്രദേശത്തെ യുഎസ് സൈനികത്താവളങ്ങളുടെ ഗ്രാഫിക് വിഡിയോകളുടെ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ അവതാരകന്‍ വ്യക്തമാക്കിയത്. Also Read: ഇറാന് 10 ആണവായുധങ്ങള്‍ക്കുള്ള ശേഷി
മധ്യപൂര്‍വേഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമതാവളമായ ഖത്തറിലെ അല്‍ ഉഡെയ്ദ്, ബഹ്റൈനിലെ ഫിഫ്ത് ഫ്ലീറ്റ്, ഇറാഖിലെ അല്‍ അസദും ഹറിയറും, തെക്കന്‍ സിറിയയിലെ അന്‍ ടാന്‍ഫ് ഗാരിസണ്‍, കുവൈത്തിലെ അലി അല്‍ സലിം,യുഎഇയിലെ അല്‍ ധഫ്ര എന്നിങ്ങനെയാണ് പശ്ചിമേഷ്യയിലെ യുഎസ് സൈനികത്താവളങ്ങള്‍. അന്യായമായ യുഎസ് ആക്രമണത്തിലൂടെ ഓരോ യുഎസ് പൗരനും നിയമപരമായി ഇറാന്‍റെ ലക്ഷ്യമായി മാറിയെന്നും ഇറാന്‍ വ്യക്തമാക്കി. 'യുദ്ധം തുടങ്ങിയതേയുള്ളൂ,നിങ്ങള്‍ ഇപ്പോള്‍ സമാധാനത്തെ കുറിച്ചാണോ പറയുന്നത്? നിങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ തന്നെ നിങ്ങളെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്‍റെ പരിണിതഫലം താങ്ങാന്‍ കഴിയില്ലെന്നും ടെലിവിഷന്‍ പരിപാടിയില്‍ പ്രഖ്യാപനം ഉണ്ടായി. Read More: തിരിച്ചടിച്ച് ഇറാന്‍; ടെല്‍ അവീവിലും ജെറുസലേമിലും മിസൈല്‍ 'മഴ'
പുലര്‍ച്ചെ നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ഡോ എന്നീ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ഇറാന്‍റെ മുന്നറിയിപ്പ്. യുദ്ധം ഇപ്പോള്‍ ആരംഭിച്ചുവെന്നും അമേരിക്കയ്ക്ക് മറക്കാനാവാത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ടെലഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ബി 2 സ്റ്റെല്‍ത് വിമാനങ്ങളിലെത്തി പ്രയോഗിച്ചതിന് പിന്നാലെ ഇനി സമാധാനമാകാമെന്നും തിരിച്ചടിക്ക് ഇറാന്‍ മുതിര്‍ന്നാല്‍ ഇതിലും വലിയ ആക്രമണം ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം.
(FILES) (COMBO) This combination of pictures created on November 07, 2024 shows Iran's supreme leader Ayatollah Ali Khamenei (L) speaks after casting his ballot during the runoff presidential election in Tehran on July 5, 2024, and former US President and Republican presidential candidate Donald Trump (R) waves at supporters at the end of a campaign rally at PPG Paints Arena in Pittsburgh, Pennsylvania on November 4, 2024. President Donald Trump said June 21, 2025 the US military has carried out a "very successful attack" on three Iranian nuclear sites, including the crucial underground uranium enrichment facility at Fordo. Trump said a "full payload of BOMBS" was dropped on Fordo, in a surprise announcement that came just two days after he had apparently opened a two-week window for diplomacy. (Photo by ATTA KENARE and CHARLY TRIBALLEAU / AFP)
സമാധാനത്തിന് ഇറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും കൂടുതല്‍ സ്ഥലങ്ങള്‍ കൃത്യതയോടെ അപ്രതീക്ഷിത വേഗത്തില്‍ ആക്രമിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍റെ ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചുവെന്നും 30 ടോമഹോക്ക് മിസൈലുകള്‍ മറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ തൊടുത്തുവെന്നും ട്രംപ് വെളിപ്പെടുത്തിയികുന്നു.