‘അടാര്‍ ലവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റോഷ്ന ആൻ റോയി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ പരിഹാസ കമന്റിട്ടയാള്‍ക്ക് തക്ക മറുപടി നല്കി നടി. മുന്‍ ഭര്‍ത്താവ് കിച്ചു ടെല്ലാസുമായി ബന്ധപ്പെടുത്തിയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘കിച്ചു രക്ഷപ്പെട്ടു’ എന്നായിരുന്നു റോഷ്നയുടെ ഗ്ലാമര്‍ ചിത്രത്തിനു താഴെ വന്ന കമന്റ്. ‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്നാണ് നടി മറുപടി നല്‍കിയത്. സബ്സ്ക്രിപ്ഷന് ആരംഭിച്ചതിനു പിന്നാലെയായിരുന്നു നടി ഗ്ലാമറസ് ചിത്രങ്ങള്‍ കൂടി പങ്കുവച്ചത്. 390 രൂപയ്ക്കാണ് നടി സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുന്നത്.
Also read: '2026 ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു'; അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയെന്ന് റിമി ടോമി
ഇതേ ചിത്രത്തിനു താഴെത്തന്നെ സ്ബ്സ്ക്രിപ്ഷന് തുടങ്ങിയോ, എന്ന ചോദ്യവും തുടങ്ങിക്കഴിഞ്ഞു എന്ന മറുപടിയും നടി നല്‍കുന്നുണ്ട്. അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് റോഷ്നയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹമോചിതരായത്.സമൂഹമാധ്യമങ്ങളിലൂടെ റോഷ്ന തന്നെയായിരുന്നു ഈ വിവരം പ്രേക്ഷകരെ അറിയിച്ചിരുന്നത്.
‘ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചു. മനോഹരമായ ഓർമകൾക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുന്നു’–എന്നായിരുന്നു റോഷ്നയുടെ വാക്കുകൾ. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത അടാര്‍ ലവ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. അങ്കമാലി ഡയറീസിലെ ‘പോത്ത് വര്‍ക്കി’, തണ്ണീർ മത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കിച്ചു ‘അജഗജാന്തരം’ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് .