shamna-kasim-jayiler-movie-dance

ജയിലർ 2യിലെ അതിഗംഭീര നൃത്തത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങി നിൽക്കുകയാണ് മലയാളിയായ ഷംന കാസിം. എന്നാൽ, ആളുകൾ പുകഴ്ത്തിപ്പാടുമ്പോഴും മറുഭാഗത്ത് താൻ നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് മനോരമന്യൂസിനോട് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. 

ഒരു സ്പെഷ്യൽ സോങ്ങ് ചെയ്യുമ്പോൾ പണ്ട് മുതലേ കേൾക്കുന്ന കാര്യമാണ് ഐറ്റം സോങ്ങ് എന്ന ടാഗ് ലൈൻ. എന്നാൽ, ഇതൊരു സ്പെഷ്യൽ സോങ്ങ് തന്നെയാണ്. കോസ്റ്റ്യൂം അവതരിപ്പിച്ച ശൈലി എന്നാൽ കൊണ്ടും ഇതൊരു സ്പെഷ്യൽ ആണെന്ന് ഷംന പ്രതികരിച്ചു. ഇനങ്ങനെയൊരു നൃത്തം ചെയ്യുന്നത് തനിക്ക് ഏറെ ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ്. 

സാധാരണ ഡാൻസർ എന്ന് പറയുമ്പോൾ ആളുകൾ പ്രതീക്ഷിക്കുന്ന ഒരു ഇമേജുണ്ട്, ഫിറ്റായ ബോഡി പക്ഷെ, തന്റെ ശരീരം അതിൽ നിന്ന് വത്യസ്തമാണ്. എന്നാൽ, ചില സമയങ്ങളിൽ തന്നെ ഞെട്ടിച്ചുകൊണ്ട് ആളുകൾ അത് ആസ്വദിക്കുന്നതും നന്നായിട്ടുണ്ട് എന്ന് പറയുന്നതും കാണാം. മാത്രമല്ല, തന്റെ സ്വാഭാവിക ശരീര പ്രകൃതി വിട്ട് വണ്ണം കുറയ്ക്കാൻ ആഗ്രഹമില്ലെന്ന് ഷംന പറയുന്നു. ‘നമ്മുടെ Grace വിട്ടിട്ടുള്ള ഒരു ബോഡി ഷേപ്പിലേക്ക് പോകാൻ എനിക്ക് താല്‍പര്യമില്ല’. 

അതേഅസമയം, ‘കുർച്ചി മടത്തപെട്ടി’ സോങ്ങ് ചെയ്ത സമയത്ത് ആളുകൾ തന്നെ ‘പന്നി’ എന്ന് പോലും വിളിച്ചു. അവർ ആലോചിക്കേണ്ടത് സ്ത്രീകൾക്ക് കല്ല്യാണം കഴിഞ്ഞ് കുട്ടികളുണ്ടാകുന്ന സമയത്ത് ശരീരം മാറും. പക്ഷെ, നമുക്കൊരു ഗ്രേസ് ഉണ്ടാകും അതാണ് വേണ്ടത്. പിന്നെ ഇപ്പോൾ കമന്റ് എന്ന് പറയുന്നത് ആളുകൾക്ക് എന്തും പറയാനാകുന്ന ഒരു ഇടമാണ് അത് തന്നെ ബാധിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. 

മാത്രമല്ല, ചിലർ കാമറ ക്ലോസപ്പ് ചെയ്ത് മോശമായ രീതിയിൽ യൂട്യൂബിൽ വീഡിയോ ഇടുമ്പോൾ സങ്കടം തോന്നാറുണ്ട്. പക്ഷെ, പുതിയ കുട്ടികൾ വളരെ കൂളായി ആത്മവിശ്വാസത്തോടെ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ തുടങ്ങിയത് സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണെന്നും ഷംന പ്രതികരിച്ചു. 

ENGLISH SUMMARY:

Shamna Kasim body shaming discussion highlights how the actress bravely addressed online trolls and body negativity after her stunning dance performance in Jailer 2. In her recent interview with Manorama News, she emphasized the importance of embracing natural body shapes over societal beauty standards.