rimi-tomi

TOPICS COVERED

അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയെന്ന് സന്തോഷ വാർത്ത പങ്കുവച്ച് ഗായിക റിമി ടോമി. യുട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന് റിമി ടോമി അറിയിച്ചത്. 2026ൽ ജീവിതത്തിലേക്ക് ഒരാൾ വന്നു എന്ന് റിമി വെളിപ്പെടുത്തി. പങ്കാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും റിമി ടോമി പറഞ്ഞു.

'നിങ്ങളിൽ 75% ആൾക്കാർക്കും സന്തോഷമാകുന്ന ഒരു വാർത്തയാണ് ഞാൻ പറയാൻ പോകുന്നത്. ഞാൻ ഒറ്റക്ക് നടക്കുകയും ട്രാവൽ ചെയ്യുകയും ചെയ്യുന്ന ആളാണ്. എങ്കിലും എന്റെ ഫാമിലി എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ ഭയങ്കര ഹാപ്പിയാണ്, പക്ഷെ എന്നാലും ഒരു പങ്കാളിയുടെ വിടവ് എപ്പോഴും ജീവിതത്തിൽ ഉണ്ടാകും. അങ്ങനെയിരിക്കെ, എന്റെ ജീവിതത്തിലോട്ട് ഒരാൾ ഈ 2026-ൽ വന്നു'- റിമി പറഞ്ഞു. 

'മൂന്നു വർഷം മുന്നേ എന്റെ കല്യാണമായി എന്ന തരത്തിൽ ഓൺലൈനിൽ വാർത്തകൾ വന്നപ്പോൾ ഞാൻ ഇതുപോലെ ഒരു വിഡിയോ ഇട്ടിരുന്നു. അന്ന് കല്യാണം ആയിട്ടില്ല എന്ന് ഞാൻ പറഞ്ഞിരുന്നു. രണ്ടാമത് ഒരു കല്യാണം കഴിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടമാണോ അല്ലയോ എന്ന് ഞാൻ കാനഡയിലെ ഒരു സ്റ്റേജിൽ ചോദിച്ചത് ഭയങ്കര വൈറൽ ആയിരുന്നു. അപ്പോൾ എല്ലാവരും എന്നോട് രണ്ടാമത് ഒരു വിവാഹത്തെ പറ്റി ചിന്തിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്.

ആരാണ് എന്താ എന്നുള്ളത് ഞാൻ ഇപ്പോൾ പറയുന്നില്ല, അധികം വൈകാതെ നിങ്ങളോട് അത് ഞാൻ പറയാം. ഒരു കാര്യം പറയാം, ആക്ടറോ സിംഗറോ ഭയങ്കര പ്രശസ്തനോ ആയിട്ടുള്ള ആളോ അല്ലെങ്കിൽ കോടീശ്വരനോ ഒന്നുമല്ല. ഒരു ലൈഫ് പാർട്ണർ എന്ന് പറയുന്നത് ചുമ്മാ പോയി സെലക്ട് ചെയ്ത് എടുക്കാൻ പറ്റുന്ന ഒന്നല്ല. നമുക്ക് മനസിലാകണം, ഒരു വൈബ് മാച്ചിങ് ഉണ്ടാകണം, സമാധാനമായി ഇരിക്കാൻ പറ്റണം. കരിയർ വൈസ് ആയിക്കോട്ടെ പേഴ്സണൽ സൈഡ് ആയിക്കോട്ടെ, എല്ലാത്തിലും ഒരു ഗ്രോത്ത് ഉണ്ടാകും എന്ന് തോന്നുന്ന ഒരാളെയാണ് പങ്കാളിയാക്കേണ്ടത്. 

ഇത് ദൈവം കൊണ്ടുതന്ന പോലെയാണ് എനിക്ക് തോന്നുന്നത്. ബാക്കിയെല്ലാം മുന്നോട്ട് ജീവിച്ചു കഴിയുമ്പോഴേ മനസ്സിലാവുകയുള്ളൂ. ജീവിതത്തിൽ ഏറ്റവും വലിയ കാര്യം പണമോ പ്രശസ്തിയോ ഒന്നുമല്ല, സമാധാനമായി, എന്നെ ടേക്ക് കെയർ ചെയ്യുന്ന, എന്റെ എല്ലാ സൈഡും മനസിലാക്കിയ ഒരാളെയാണ് എനിക്ക് വേണ്ടത് എന്നാണ് എനിക്ക് മനസിലായത്. കുറച്ചു നാളുകൊണ്ട് ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി, അതിലുപരി എന്റെ മനസ് ഭയങ്കര പീസ്ഫുൾ ആയി. നല്ലൊരു ലൈഫ് എനിക്ക് കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു, എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ. തീർച്ചയായിട്ടും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും ഉണ്ടാവണം. വല്ലാത്തൊരു പോസിറ്റീവ് മൈൻഡിൽ ഒരു ശുഭാപ്തി വിശ്വാസത്തോടു കൂടിയാണ് ഞാൻ എന്റെ ഈ പുതിയ ജീവിതത്തിലോട്ട് കാലെടുത്തു വയ്ക്കുന്നത്. എന്തായാലും നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം'- റിമി ടോമി വിഡിയോയിൽ പറഞ്ഞു. 

 

ENGLISH SUMMARY:

Rimi Tomy second marriage announcement reveals that she is ready to start a new chapter of her life with a special partner in 2026. The popular Malayalam singer shared this joyful news through her official YouTube channel, stating that more details about her partner will be revealed soon.