amrutha-nair-marriage

TOPICS COVERED

മിനിസ്‌ക്രീൻ താരം അമൃത നായർ വിവാഹിതയായി. ബിസിനസ്സുകാരനായ അഖിൽ ആണ് വരൻ. ഒക്ടോബർ 29 വ്യാഴാഴ്ച രാവിലെ 6 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. വിവാഹദിവസം വരെ വരൻ ആരാണെന്ന കാര്യം അമൃത ഒരു സർപ്രൈസ് ആയി ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. തന്‍റെ സുഹൃത്തിന്‍റെ ബെസ്റ്റ് ഫ്രണ്ടായ അഖിലുമായി ഇൻസ്റ്റഗ്രാമിൽ ഒരു 'ഹായ്' അയച്ചു തുടങ്ങിയ പരിചയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിനിൽക്കുന്നതെന്ന് അമൃത വെളിപ്പെടുത്തി. 

‘കഴിഞ്ഞ ഒന്നരവർഷമായി ഒളിപ്പിച്ചു വച്ച കാര്യമാണ് എന്‍റെ വിവാഹം. രാവിലെ ആറ് മണിക്ക് ഗുരുവായൂർവച്ചായിരുന്നു താലികെട്ട്. എന്‍റെ സുഹൃത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അഖിൽ. ഇൻസ്റ്റയിൽ വെറുതെ ഒരു ഹായ് അയച്ചതാണ്. അതിപ്പോൾ ഇവിടെ കല്യാണം വരെ എത്തി നിൽക്കുന്നു,' അമൃത പറഞ്ഞു. താലികെട്ടുന്ന സമയത്ത് അമൃത വികാരഭരിതയായി കരയുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ENGLISH SUMMARY:

Miniscreen actress Amrutha Nair tied the knot with businessman Akhil in a traditional ceremony at Guruvayur Temple on Thursday, October 29. The private wedding ceremony took place at 6:00 AM, attended strictly by close relatives and friends. Amrutha revealed that her relationship with Akhil began with a casual Instagram message and that she kept her wedding plans a secret for the past one and a half years. Emotional photos and videos of the actress getting teary-eyed during the thali-tying ceremony have gone viral across social media platforms.