• സഹാറയുടെ അപ്രതീക്ഷിത മരണത്തില്‍ അഗാധദുഖം രേഖപ്പെടുത്തി സുഹൃത്തുക്കള്‍. ജസ്റ്റിന്‍ ബീബറുമായി ബന്ധമുണ്ടെന്ന അഭ്യൂഹത്തിനു പിന്നാലെ 2016ലാണ് സഹാറ രാജ്യാന്തര ശ്രദ്ധ നേടുന്നത്

പോപ് താരം ജസ്റ്റിന്‍ ബീബറിന്റെ മുന്‍ കാമുകിയും ഓസ്ട്രേലിയന്‍ മോഡലുമായ സഹാറ റായ് (34) ആശുപത്രിയില്‍വച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ആദ്യകുഞ്ഞ് പിറന്ന് മാസങ്ങള്‍ക്കുള്ളിലാണ് മരണം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആശുപത്രിയില്‍വച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും സഹാറയുടെ മരണകാരണമെന്തെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. മരണസമയത്ത് പ്രിയപ്പെട്ടവരെല്ലാം സഹാറയ്ക്കടുത്തുതന്നെ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. 

Also Read: പൊട്ടിക്കരഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍; മൈക്ക് വലിച്ചെറിഞ്ഞ് മടങ്ങി

2024 ഏപ്രിലില്‍ തനിക്ക് ഗില്ലന്‍ ബാരെ സിന്‍ഡ്രോം ബാധിച്ചതായി സഹാറ വെളിപ്പെടുത്തിയിരുന്നു. രോഗബാധയെ തുടര്‍ന്ന് ശരീരം ഭാഗികമായി തളരുകയും നടക്കാൻ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്തു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീവ്യൂഹത്തെ തകരാറിലാക്കുന്ന അപൂർവ രോഗമാണ് ഗില്ലൻ-ബാരെ സിൻഡ്രോം. പേശികള്‍ക്ക് ബലക്കുറവും, മരവിപ്പും തുടങ്ങി ഗുരുതരമായ സാഹചര്യങ്ങളിൽ പക്ഷാഘാതം വരെ ഈ രോഗത്തെത്തുടര്‍ന്ന് സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

സഹാറയുടെ അപ്രതീക്ഷിത മരണത്തില്‍ അഗാധദുഖം രേഖപ്പെടുത്തിയ സുഹൃത്തുക്കള്‍ സമൂഹികമാധ്യമങ്ങളിലുടെ അനുസ്മരണക്കുറിപ്പുകള്‍ പങ്കുവച്ചു. സഹാറയ്ക്കൊപ്പമുള്ള ചിത്രങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് പലരും. ഈ വര്‍ഷം ജനുവരിയിലാണ് സഹാറ മകള്‍ സ്നോയ്ക്ക് ജന്‍മം നല്‍കിയത്. പ്രസവത്തിനു മുന്‍പും കുഞ്ഞിന്റെ വരവുമായി ബന്ധപ്പെട്ട സന്തോഷവും ആശങ്കയും പങ്കുവച്ചിരുന്നു താരം.  

Also Read: ഗെബർഹയില്‍ ബവൂമ മാജിക്! ദക്ഷിണാഫ്രിക്ക 429/9; ഓസ്ട്രേലിയ പതറുന്നു

ഏപ്രില്‍ മാസത്തില്‍ സ്നോയ്ക്കൊപ്പമുള്ള വിഡിയോയും സഹാറ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ജസ്റ്റിന്‍ ബീബറുമായി ബന്ധമുണ്ടെന്ന അഭ്യൂഹത്തിനു പിന്നാലെ 2016ലാണ് സഹാറ രാജ്യാന്തര ശ്രദ്ധ നേടുന്നത്. ഇരുവരെയും ഹവായിയിൽ വച്ച് ഒരുമിച്ചു കണ്ടതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. 2023ൽ സംഗീതജ്ഞൻ മോഡ് സണ്ണുമായും സഹാറയുടെ പേര് ചേർത്ത് വാർത്തകൾ വന്നിരുന്നു. ഇരുവരും ചുംബിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ഇത്.

Justin Bieber's Former Girlfriend Sahara Ray Dies at 34 Months After Childbirth:

Australian model Sahara Ray, 34, who was previously linked to pop star Justin Bieber, has reportedly died in hospital just months after giving birth to her first child. Her family confirmed her death on Monday, but the cause of death has not yet been disclosed. In April 2024, Ray revealed that she had been diagnosed with Guillain-Barré syndrome, a rare neurological condition that can cause muscle weakness, paralysis and difficulty walking. She welcomed her daughter, Snow, in January 2026, and friends have since paid tribute to her on social media following the news of her unexpected death