Image: Facebook,Lekha Ambujakshan

  • കണ്ടന്റ് ക്രിയേറ്റര്‍ ലേഖയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന് ഭര്‍ത്താവ്. ഇനി നെഗറ്റീവ് കമന്റുകളൊന്നും തന്നെ ബാധിക്കില്ലെന്ന് അംബുജാക്ഷന്‍

കാന്‍സറിനോട് പൊരുതി വിടപറഞ്ഞ ലേഖയുടെ വിയോഗം തനിക്ക് താങ്ങാവുന്നതിലും അപ്പുറമെന്ന് ഭര്‍ത്താവ് അംബുജാക്ഷന്‍. തനിക്കൊന്ന് കണ്ണടയ്ക്കാന്‍ പോലും പറ്റുന്നില്ലെന്നും ഈ സമയത്ത് ഇങ്ങനെയൊരു വിഡിയോ ഇടുന്നതിന് തന്നോട് ക്ഷമിക്കണമെന്നും അംബുജാക്ഷന്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. ഈ വിഡിയോയുടെ പേരിലും ചിലപ്പോള്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നേക്കാമെങ്കിലും അതൊന്നും തന്നെയിനി ബാധിക്കില്ലെന്ന് പറയുകയാണ് അദ്ദേഹം. അത്രമാത്രം കൊടിയ വേദനയിലൂടെയാണ് കടന്നുപോകുന്നതെന്നും അംബുജാക്ഷന്‍ പറയുന്നു. 

Also Read: 'നെഞ്ചുവേദനിക്കുന്നു'; ഡോക്ടര്‍മാരെത്തിയപ്പോള്‍ അനക്കമില്ല; '45 മിനിറ്റ് സിപിആര്‍ നല്‍കി

‘എങ്ങനെയാണ് ഇത് സഹിക്കുക എന്നറിയില്ല, എന്റെ മോളില്ലാതെ ഉറങ്ങാന്‍ പറ്റണില്ല, അവളെ വലതുവശത്ത് ഉറക്കിയിട്ടാണ് ഞാനുറങ്ങുന്നത്, ലേഖ പോസ്റ്റ് ചെയ്ത പഴയ വിഡിയോകള്‍ ഒക്കെ കാണുകയായിരുന്നു. എങ്ങനെ സഹിക്കുമെന്നറിയില്ല, ഞാനത്ര ധൈര്യശാലിയൊന്നുമല്ലെന്ന് ബോധ്യപ്പെടുന്നു, അവളെ ഒരുപാട് മിസ് ചെയ്യുന്നു, സുഖമില്ലാതെ കിടക്കുമ്പോളെല്ലാം വിഡിയോ ഇട്ടിട്ടുണ്ട്, തനിച്ചായിപ്പോയി ഞാന്‍, ലേഖയുടെ അമ്മയുടെ വീട്ടിലേക്ക് വന്നിരിക്കുകയാണിപ്പോള്‍, നാളെ പോയിട്ട് അസ്ഥി എടുക്കണം, പൊതുശ്മശാനമാണ്, ഞാനങ്ങോട്ട് പോയില്ല, ചിരട്ട കത്തിച്ച് എന്റെ മോളെ കത്തിച്ചു അവള്‍ മുകളിലേക്ക് പോയി’–അദ്ദേഹത്തിന്റെ വാക്കുകള്‍

എന്ത് നെഗറ്റീവ് കമന്റ്സ് വന്നാലും എനിക്ക് പ്രശ്നമല്ല, എനിക്കെന്റെ വിഷമം പറയാന്‍ നിങ്ങളൊക്കെയേ ഉള്ളൂ, മക്കളെല്ലാം ഓക്കെ ആണിപ്പോള്‍, പക്ഷേ ഇടയ്ക്ക് കൈവിട്ടുപോകും, അവളില്ലാതെ ഒരു നിമിഷം എനിക്കുണ്ടായിട്ടില്ല, ഈ കിടക്കയുടെ അപ്പുറം അവളുണ്ടാവും, ആംബുലന്‍സില്‍ അവളെ കൊണ്ടുവരുമ്പോള്‍ വണ്ടി കുലുങ്ങുമ്പോള്‍ തല ചെരിഞ്ഞു എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി, വിഡിയോ ഇടുന്നതില്‍ ക്ഷമിക്കണം, എങ്ങനെ മാനേജ് ചെയ്യുമെന്നെനിക്കറിയില്ല’–വേദനയോടെ അംബുജാക്ഷന്‍ പറയുന്നു.   

ലേഖയുടെ മരണവാര്‍ത്ത അംബുജാക്ഷന്‍ തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ലേഖയുമൊത്തുള്ള നിമിഷങ്ങളും കാന്‍സര്‍ അതിജീവനയാത്രയും സോഷ്യല്‍മീഡിയയില്‍ പതിവായി പങ്കുവയ്ക്കാറുണ്ടായിരുന്നു. കണ്ടന്റ് ക്രിയേറ്റര്‍ കൂടിയായിരുന്ന ലേഖ 2019ൽ പുറത്തിറങ്ങിയ മുട്ടായിക്കള്ളനും മമ്മാലിയും എന്ന ചിത്രത്തിന്‍റെ നിർമാണം, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുകയും അതിലെ ഗാനങ്ങൾക്ക് രചനയും സംഗീതവും നൽകുകയും ചെയ്തിട്ടുണ്ട്.

“Can’t Sleep Without My Lekha”: Husband Ambujakshan Breaks Down After Her Death:

Ambujakshan, husband of cancer survivor and content creator Lekha, expressed profound grief following her death after her battle with cancer. In an emotional social media video, he said he is unable to sleep without her and is struggling to cope with the sudden emptiness in his life. He recalled their life together, said he misses her deeply, and apologized for sharing the video while acknowledging that he needed an outlet to express his pain. Lekha was known for documenting her cancer journey and life with Ambujakshan on social media and had also worked as a producer, writer, lyricist and composer for the 2019 film Muttayikallanumm Mammaaliyum