Image: Clydemalayalee, Manorama
കടുത്ത പനിയും ശരീരവേദനും ബാധിച്ചതിനെത്തുടര്‍ന്ന് നടി മമിത ബൈജു ആശുപത്രിയില്‍. ഇതേ തുടര്‍ന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്ട്രേലിയന്‍ സന്ദര്‍ശനം മമിത ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു മമിത. മമിത തന്റെ ശാരീരികാവസ്ഥ വിവരിച്ചുകൊണ്ട് പങ്കുവച്ച വിഡിയോ ക്ലൈഡ് മലയാളി സംഘടന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
‘നിർഭാഗ്യവശാൽ, പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനായി സാധിക്കില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാര്‍ പൂർണമായും വിശ്രമം നിർദേശിച്ചിരിക്കുകയാണ്’– എന്നാണ് മമിത വിഡിയോയില്‍ പറയുന്നത്. കടുത്ത പനിയും ശരീരവേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരുകാരണവശാലും യാത്ര വേണ്ടെന്നാണ് മമിതയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം.
Also Read: ‘രക്ഷിതാവെന്ന നിലയില്‍ കടന്നുപോകുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെ’; ചര്‍ച്ച
തനിക്കൊരു നിവൃത്തിയും ഇല്ലാതായിപ്പോയെന്നും ഈ സന്ദര്‍ശനം ഒഴിവാക്കേണ്ടിവന്നത് തനിക്ക് വലിയ നഷ്ടമായിപ്പോയെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. ക്ലൈഡ് കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തിൽ ഇത് നടക്കട്ടയെന്ന് പ്രതീക്ഷിക്കുന്നതായും മമിത ബൈജു പറയുന്നു. മമിത നായികയായെത്തിയ ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റ് ആയി മുന്നേറുകയാണ്.